video
play-sharp-fill
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ; കൂടുതൽ വിവരങ്ങൾ അറിയാം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്.
വര്‍ക്കുമെന്‍(റഗുലര്‍ കേഡര്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഭാഗങ്ങളിലായി ആകെ 274 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയര്‍ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍- മെക്കാനിക്കല്‍- 10, ഇലക്‌ട്രിക്കല്‍- 4, ഇലക്‌ട്രോണിക്‌സ്- 1, ഇന്‍സ്ട്രുമെന്റേഷന്‍- 1,

ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്- മെക്കാനിക്കല്‍- 2, ഇലക്‌ട്രിക്കല്‍- 1, ഇലക്‌ട്രോണിക്‌സ്- 1, എബിഎപി- 1

ലാബറട്ടറി അസിസ്റ്റന്റ്- മെക്കാനിക്കല്‍- 1, കെമിക്കല്‍- 1; സ്റ്റോര്‍കീപ്പര്‍- 4

ജൂനിയര്‍ കൊമേര്‍ഷ്യല്‍ അസിസ്റ്റന്റ്- 2, അസിസ്റ്റന്റ്- 7

വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍/വെല്‍ഡര്‍ ഗ്യാസ് & ഇലക്‌ട്രിക്- 108, പ്ലംബര്‍- 40

മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/മെക്കാനിക് ഡീസല്‍- 8, ഫിറ്റര്‍- 9, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍- 41, ഫിറ്റര്‍- ഇലക്‌ട്രിക്കല്‍- 10, ഇലക്‌ട്രോണിക്‌സ്- 6, ഷിപ്പ്‌റൈറ്റ്‌വുഡ്- 3.

വര്‍ക്ക്‌മെന്‍ വിഭാഗത്തില്‍ ആകെ 261 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട ബ്രാഞ്ചില്‍/ട്രേഡില്‍ പ്രവൃത്തിപരിചയമുള്ള എന്‍ജിനീയറിങ് ഡിപ്ലോമാകാര്‍ക്കും ഐടിഐ/നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റുകാര്‍ക്കും മറ്റുമാണ് അവസരം. ഡിപ്ലോമാ പരീക്ഷക്ക് 60% മാര്‍ക്കില്‍ കുറയാതെ വേണം. എല്ലാ തസ്തികകള്‍ക്കും വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പ്രായപരിധി 35 വയസ്സ്. സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് 400 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം www.cochinshipyard.in/careers ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 6 വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ്/പ്രാക്ടിക്കല്‍/ട്രേഡ് ടെസ്റ്റുകള്‍ നടത്തിയാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. പ്രതിമാസ ശമ്പളം 37105/38585 രൂപ.

അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ മെക്കാനിക്കല്‍ ബ്രാഞ്ചില്‍ 5 ഒഴിവുകളും കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ 8 ഒഴിവുകളുമുണ്ട്. യോഗ്യത-ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ(മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/മറൈന്‍), ബന്ധപ്പെട്ട മേഖലയില്‍ 7 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രത്യേക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 6 നകം സമര്‍പ്പിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 51240 രൂപ ശമ്പളം ലഭിക്കും.