
സ്വന്തം ലേഖകൻ
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍.
കേരളത്തിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. സൈനികനായിരുന്ന ദിപക് പി ചന്ദ് രണ്ട് വര്‍ഷം മുന്‍പ് സൈന്യത്തില്‍ നിന്നും മുങ്ങിയ ശേഷമാണ് പണംതട്ടിപ്പ് തുടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവണ്മെന്റ് ഓഫ് ഇന്ത്യ ബോര്‍ഡ് വച്ച വാഹനത്തില്‍ സഞ്ചരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പത്തനാപുരം സ്വദേശിയായ പ്രവീണ്‍ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറയില്‍ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു പരാതി.
സൈബര്‍ പൊലീസിന്റെ സഹായത്തോട് കൂടിയാണ് അറസ്റ്റ് നടന്നത്. ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു. ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാന്‍ അറിയാവുന്ന ദീപക് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് ആളുകളെ വിശ്വസിപ്പിക്കും അതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടുകയാണ് പതിവ്.
ദീപക് പി ചന്ദ് അടൂര്‍ സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.