play-sharp-fill
പരിപ്പിലും ഒളശ്ശയിലും മോഷണ പരമ്പര നടത്തിയ യുവാവ് വാരിശ്ശേരിയിൽ നിന്ന് പൊലീസ് പിടിയിലായി

പരിപ്പിലും ഒളശ്ശയിലും മോഷണ പരമ്പര നടത്തിയ യുവാവ് വാരിശ്ശേരിയിൽ നിന്ന് പൊലീസ് പിടിയിലായി

സ്വന്തം ലേഖകൻ
അയ്മനം: പരിപ്പ് ,അലക്കുകടവ് ഗുരുമന്ദിരങ്ങളിലും ഒളശ്ശ ഷാപ്പിലും മോഷണം നടത്തിയ യുവാവ് വെസ്റ്റ് പോലീസിന്റെ പിടിയിലായി. പരിപ്പ് ഗുരുമന്ദിരത്തിലെ സി.സി.ടി വി യിൽ പതിഞ്ഞ ദൃശ്യത്തിലുള്ള നാലുകണ്ടത്തിൽ വാവച്ചി എന്നറിയപ്പെടുന്ന അനുരാജ് ( 29 ) ആണ് ഇന്ന് പുലർച്ചെ വാരിശ്ശേരിയിൽ നിന്ന് വെസ്റ്റ് പാേലീസ് പിടിയിലായത് .

ഗുരുക്ഷേത്രത്തിന് സമീപത്തുള്ള വർക്ക് ഷോപ്പിൽ ഇയാൾ മാേഷണ സമയത്ത് ധരിച്ചിരുന്ന ടീ ഷർട്ട് ചുരുട്ടി വെച്ചിരുന്നതും പ്രതിയെ തിരിച്ചറിയാൻ സഹായകരമായി. ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പാേലീസ് അറിയിച്ചു


കൂട്ടുപ്രതികൾ ഉണ്ടെന്നും പാേലീസ് സംശയിക്കുന്നുണ്ട് . ഈ മാസം ഒമ്പതിന് (തിങ്കൾ ) പുലർച്ചെ ഒന്നിനായിരുന്നു. പരിപ്പ്, ഒളശ്ശ . അലക്കുകടവ് പ്രദേശങ്ങളിൽ മാേഷണ പരമ്പര അരങ്ങേറിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group