മോഹൻലാലിന് ഇ.ഡിയുടെ നോട്ടീസ്; കളളപ്പണം വെളുപ്പിച്ചെന്നും സൂചന; മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിലും നടൻ മോഹൻലാലിനെ ഇ.ഡി ചോദ്യം ചെയ്യും
സ്വന്തം ലേഖകൻ
മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നടൻ മോഹൻലാലിനെ ഇ.ഡി ചോദ്യം ചെയ്യും. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് മോഹൻലാലിന് ഇ.ഡി നോട്ടീസയച്ചു. മോൻസൻ കേസ് കൂടാതെ കളളപ്പണം വെളുപ്പിച്ചെന്ന കേസിലും മോഹൻലാലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മോഹൻലാൽ കൊച്ചിയിലെ മോൻസന്റെ വീട്ടിലെത്തിയിരുന്നു എന്നതിനുളള സൂചനകൾ ലഭിച്ചത്. മോൻസനുമായി അടുത്ത ബന്ധമുളള മറ്റൊരു നടനൊപ്പമാണ് മോഹൻലാൽ മോൻസന്റെ വീട്ടിലെത്തിയത്. ഇ നടനും ഇ.ഡി നോട്ടീസയച്ചേക്കും.
2021 സെപ്റ്റംബറിലാണ് പുരാവസ്തു വിൽപ്പനയുടെ മറവിൽ 10 കോടി രൂപ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ചേർത്തലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 6 പേരിൽ നിന്ന് 10 കോടി രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോൻസന്റെ പക്കലുളള പുരാവസ്തുക്കൾ വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നിലവിൽ ജയിലിലാണ് മോൻസൻ മാവുങ്കൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group