ഒൻപതുവയസുകാരിയെ എസ്.ഐ വിവിധയിടങ്ങളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കളുടെ പരാതി: പൊലീസ് അന്വേഷണത്തിലും പ്രതി കുറ്റകാരൻ: ഒടുവിൽ കുറ്റവിമുക്തനാക്കി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒമ്ബതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഐയെ തിരുവനന്തപുരം ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി.

സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയില്‍ ഗ്രേഡ് എസ്.ഐയായിരുന്ന ഷാജീവിനെയാണ് കുറ്റവിമുക്തനാക്കിയത്. 2015 മുതല്‍ 2019വരെ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളുടെ പരാതി.

2020ല്‍ നല്‍കിയ പരാതിയില്‍ അറസ്റ്റുചെയ്‌ത എസ്.ഐയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ആദ്യം ആലപ്പുഴ മുഹമ്മ സ്റ്റേഷനിലാണ് പരാതി നല്‍കിയതെങ്കിലും പിന്നീട് പേട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിലും പ്രതി കുറ്റകാരനെന്നായിരുന്നു നിഗമനം. കോടതി വിചാരണകള്‍ക്കൊടുവിലാണ് കേസ് കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്‌പരവിരുദ്ധ മൊഴിയും സാഹചര്യങ്ങളുമാണ് നല്‍കിയതെന്നും കോടതി കണ്ടെത്തി. ജഡ്‌ജി ആര്‍. ജയകൃഷ്ണനാണ് വിധി പറഞ്ഞത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ജോണ്‍.എസ്. റാല്‍ഫ്, അഡ്വ. ദേവദാസ് ദാമോദരന്‍ എന്നിവര്‍ ഹാജരായി