video
play-sharp-fill

ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം- ജോസ് കെ മാണി എം. പി

Spread the love

സ്വന്തം ലേഖകൻ
കുറുമണ്ണ് : ജില്ലാ പഞ്ചായത്ത് മെമ്പർരാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ കുറുമണ്ണ് അരുവിക്കുഴി തോട്ടിൽനിർമ്മിച്ചചെക്ക് ഡാമിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം. പി നിർവഹിച്ചു.

ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ജലജീവൻ മിഷൻ പദ്ധതിയിലൂടെ അടുത്ത രണ്ടു വർഷത്തിനുള്ളിൽസംസ്ഥാനത്തെ മുഴുവൻ വീടുകളിലുംകുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽയോഗത്തിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജു പഞ്ചായത്ത് മെമ്പർമാരായ സെൻസി പുതുപ്പറമ്പിൽ , വി.ജി.സോമൻ , ജയ്സൺ പുത്തൻ കണ്ടം, മെർളി റൂബി ജയ്സൺ , ബിന്ദു ജേക്കബ് ,ജിജി തമ്പി , ജയ്സി സണ്ണി , ജോയി വടശ്ശേരി, ആനന്ദ് ചെറുവള്ളി, ലിൻസ് ജോസഫ് , ജോയ്മഞ്ഞക്കുന്നേൽ, ബെന്നി ഈ രൂരിക്കൽ, മാണി തൊട്ടിയിൽ, ഇ.വി. ശാർങ്ങ്ധരൻ , മനോഹരൻ വി.കെ. തുടങ്ങിയവർ പ്രസംഗിച്ചു