
പിഴ അടക്കില്ല: ഹൈക്കോടതിയ്ക്കു മുകളിൽ വേറെയും കോടതികളുണ്ട്; ശോഭാ സുരേന്ദ്രൻ
സ്വന്തം ലേഖകൻ
കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ച പിഴ അടക്കില്ലെന്നും ഹൈക്കോടതിയ്ക്കു മുകളിൽ വേറെയും കോടതികളുണ്ടെന്നും ശോഭാ സുരേന്ദ്രൻ. സുപ്രീംകോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. പൊലീസ് നടപടിയ്ക്കെതിരെ നൽകിയ ഹർജിയിൽ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി 25000 രുപ പിഴ നൽകണമെന്ന ആവശ്യത്തോടെ ഹർജി തള്ളുകയായിരുന്നു. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചതെന്നും നടപടി എല്ലാവർക്കും പാഠമാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു.
Third Eye News Live
0