സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടത്ത് കൊടുംവളവിൽ എം സി റോഡ് കൈയ്യേറി ഹോട്ടലിന് മുൻപിൽ ഷെഡ് സ്ഥാപിച്ച് ഹോട്ടലുടമ. കൊടും വളവിൽ എത് സമയത്തും അപകടമുണ്ടാകുമെന്നും അധികൃതർ കൈയ്യേറ്റം കണ്ടിട്ടും തിരിഞ്ഞ് നോക്കുന്നില്ലന്നും കാണിച്ച് തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ട് ഒറ്റ മണിക്കൂറിനകം ഷെഡ് പൊളിച്ചുമാറ്റി ഹോട്ടലുടമ
ദിനംപ്രതി അപകടങ്ങൾ ഉണ്ടാവുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തിട്ടുള്ള കൊടുംവളവിലാണ് പത്തടിയോളം എം സി റോഡ് കൈയ്യേറി താല്കാലിക ഷെഡ് സ്ഥാപിച്ചത്. വാഹനയാത്രക്കാർക്കും മറ്റു കാൽനടയാത്രക്കാർക്കും വൻ ഭീഷണിയായിരുന്നു ഹോട്ടൽ ഉടമ സ്ഥാപിച്ചിരുന്ന ഷെഡ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് തേർഡ് ഐ ന്യൂസ് വാർത്ത നല്കിയിരുന്നു. വാർത്ത നല്കി ഒറ്റ മണിക്കൂറിനകം ഹോട്ടൽ ഉടമ ഷെഡ് പൊളിച്ചു മാറ്റുകയായിരുന്നു
നാഗമ്പടം ടോണികോ മാർട്ടിന് മുൻപിലെ കൊടും വളവിലായിരുന്നു ഹോട്ടലുകാരുടെ ഷെഡ്. നഗരത്തിലെ ഏറ്റവും വലുതും അപകടം പിടിച്ചതുമായ വളവാണ് ഇത്. ബേക്കർ ജംഗ്ഷനിൽ നിന്ന് നാഗമ്പടത്തേക്കും, നാഗമ്പടത്തു നിന്നും നഗരത്തിലേക്കുമെത്തുന്ന പ്രധാന വഴിയിലാണ് ഈ കൊടും വളവ്.