play-sharp-fill
ലോങ്ങ് റേഞ്ചുമായി നെക്സോൺ ഇ.വി മാക്സ്; ഇലക്ട്രിക്ക് കാറുകളിൽ ഇനി ഇവൻ രാജാവ്; ഒറ്റ ചാർജിൽ 437 കിലോമീറ്റർ

ലോങ്ങ് റേഞ്ചുമായി നെക്സോൺ ഇ.വി മാക്സ്; ഇലക്ട്രിക്ക് കാറുകളിൽ ഇനി ഇവൻ രാജാവ്; ഒറ്റ ചാർജിൽ 437 കിലോമീറ്റർ

സ്വന്തം ലേഖകൻ

ഇ.വി ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന നെക്സോൺ ഇ.വി ലോങ്ങ് റേഞ്ച് പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്. നെക്സോൺ ഇ.വി മാക്സ് എന്ന മോഡലിന് ഇന്ത്യയിലെ എക്സ്ഷോറൂം വില 17.74 രൂപയാണ്. 30.2 kWh പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പരിഷ്ക്കാരങ്ങളുമായിട്ടാണ് ടാറ്റ പുതിയ മോ‍ഡലിറക്കിയിരിക്കുന്നത്. പുതിയ മോഡലിന് XZ+ വേരിയന്റിന് 17.74 ലക്ഷം രൂപയും 7.2 kW ചാർജുള്ള XZ+ പതിപ്പിന് 18.24 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. 40.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിന്റെ പ്രധാന സവിശേഷത. നിലവിലുണ്ടായിരുന്ന വേരിയന്റിനേക്കാൾ 10.3 kWh അധിക ശേഷിയാണ് നെക്സോൺ മാക്സിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 143BHP കരുത്തിൽ 250NM ടോർക്ക് വരെ ഉത്പ്പാദിപ്പിക്കാൻ പുതിയ നെക്സോൺ മാക്സിന് കഴിയും.അതായത് നിലവിലുളള മോഡലിനേക്കാൾ 14BHPയും 5NM ടോർക്ക് കൂടുതലാണ്. വലുപ്പം കൂടിയ ബാറ്ററി പായ്ക്ക് ഉണ്ടെങ്കിലും 350 ലിറ്റർ ബൂട്ട് സ്പേസ് കമ്പനി നിലനിർത്തുന്നുണ്ട്.


ടാറ്റാ ഇ.വി നെക്സോണിന് തന്റെ എതിരാളികളെ നിഷ്പ്രയാസം മറിക്കടക്കാൻ സാധിക്കുമെന്ന് നിസംശയം പറയാൻ സാധിക്കും. കാരണം കമ്പനി അവകാശപ്പെടുന്നത് ഒറ്റ ചാർജിൽ 437 റേഞ്ചാണ്. മുൻ മോഡലിനേക്കാൾ 125 കിലോമീറ്ററാണ് കൂടുതൽ. ടാറ്റാ കമ്പനിയുടെ കണക്ക് പ്രകാരം 30-ലധികം പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇലക്‌ട്രിക് എസ്‌യുവിയുടെ ഫീച്ചർ നിരയിലുണ്ടെ്. 3.3 kW ചാർജർ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് നൽകുമ്പോൾ കൂടുതൽ ശക്തമായ 7.2 kW ഓപ്ഷണൽ ചാർജറും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 3.3KW ചാർജ് ചെയ്താൽ പൂർണ്ണ ചാർജിലെത്താൻ മണിക്കൂർ വേണം. എന്നാൽ 7.2KW ചാർജർ ഉപയോ​ഗിച്ചാൽ ആറര മണിക്കൂറിനുളളിൽ 100 ശതമാനം ചാർജിലെത്തും. ഇതോടൊപ്പം തന്നെ സുരക്ഷയുടെ കാര്യത്തിലും ടാറ്റാ മുന്നിൽ തന്നെയാണ്. ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഹൈഡ്രോളിക് ഫേഡിംഗ് കോമ്പൻസേഷൻ എന്നിവ വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡ് ആയി വരുമ്പോൾ ഓട്ടോ ഹോൾഡുള്ള ഇപിബിയും നാല് ഡിസ്‌ക് ബ്രേക്കുകളും കമ്പനി നൽകിയിട്ടുണ്ട്.

8 വർഷമോ അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്ററോ ആണ് IP67 റേറ്റുചെയ്ത ബാറ്ററിയും സിൻക്രണസ് മോട്ടോറിന്റെ വാറണ്ടി. ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിൽ ഡേടോണ ഗ്രേ, പ്രിസ്റ്റീൻ വൈറ്റ്, ഇന്റൻസി-ടീൽ എന്നീ വ്യത്യസ്‌ത കളർ ഓപ്ഷനുകൾ കമ്പനി ഇറക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെയോ 2022 ജൂണിലോ പുത്തൻ ലോംഗ് റേഞ്ച് പതിപ്പിനായുള്ള ഡെലിവറി ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്