play-sharp-fill
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പടെ അഞ്ച്  ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്


സ്വന്തം ലേഖിക

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.


രാത്രിയോടെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ കിട്ടും. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് പിന്‍വലിച്ചു. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. വീടിന് മുകളിലേക്ക് മരണം വീണ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. മച്ച്‌ലി തീരത്തിന് സമീപമാണ് വീടിന് മുകളിലേക്ക് മരം വീണ് ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ മരിച്ചത്.

ഒഴുക്കില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ അടക്കം ഏഴ് പേരെ കാണാതായി. ആന്ധ്രയില്‍ ഏഴ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി.