സ്വന്തം ലേഖകൻ
പാലക്കാട്: ആര്‍.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ (45) കൊലപ്പെടുത്തിയ കേസില്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊടുവായൂര്‍ നവക്കോട് എ.പി സ്ട്രീറ്റ് സ്വദേശി ജിഷാദ് ബദറുദ്ദീനാണ് (31) അറസ്റ്റിലായത്.
ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാള്‍ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി കോങ്ങാട് സ്റ്റേഷനിലാണ്. ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തില്‍പെട്ട ഒരാളുമായി ഇയാള്‍ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാള്‍ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി കോങ്ങാട് സ്റ്റേഷനിലാണ്. ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തില്‍പെട്ട ഒരാളുമായി ഇയാള്‍ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സഞ്ജിത്ത് വധക്കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
അതിനിടെ കസ്റ്റഡിയിലുള്ള പ്രതി അബ്ദുള്‍ റഹ്മാനുമായി ചൊവ്വാഴ്ച തെളിവെടുത്തു. ജില്ല ആശുപത്രി പരിസരത്തെ പാര്‍ക്കിങ് സ്ഥലം, ബൈക്കില്‍ സഞ്ചരിച്ച കോര്‍ട്ട് റോഡ്, ഹരിക്കാര സ്ട്രീറ്റ്, ബി.ഒ.സി റോഡ്, പട്ടിക്കര, വടക്കന്തറ, മാര്‍ക്കറ്റ് റോഡ്, മേലാമുറി എന്നിവിടങ്ങളില്‍ എത്തിച്ചു. പ്രതികള്‍ സഞ്ചരിച്ച റൂട്ട്മാപ്പും തയാറാക്കി.
തുടര്‍ന്ന് അബ്ദുള്‍ റഹ്മാനെയും കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഫിറോസിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലയാളി സംഘത്തിലെ നാലുപേരും സഹായം നല്‍കിയ 17 പേരുമാണ് ഇതുവരെ പിടിയിലായത്. നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്