play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഗുണ്ടായിസം; ആരോഗ്യ ഇൻഷൂറൻസ് കൗണ്ടറിലെത്തുന്നവരോട് വനിതാ ജീവനക്കാർ പെരുമാറുന്നത് ഗുണ്ടകളേ പോലെ; ആട്ടും വിരട്ടലും സ്ഥിരം പരിപാടി;   റിട്ടയർ ചെയ്ത ജീവനക്കാർ രോഗികളോട് ഓ പി ടിക്കറ്റ് എടുത്ത് നല്കാമെന്ന് പറഞ്ഞ് പണം തട്ടുന്നു; ഒരു വിഭാഗം നേഴ്സുമാരും സെക്യൂരിറ്റികളും രോഗികളോട് മോശമായി പെരുമാറുന്നതായി വ്യാപക പരാതി

കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഗുണ്ടായിസം; ആരോഗ്യ ഇൻഷൂറൻസ് കൗണ്ടറിലെത്തുന്നവരോട് വനിതാ ജീവനക്കാർ പെരുമാറുന്നത് ഗുണ്ടകളേ പോലെ; ആട്ടും വിരട്ടലും സ്ഥിരം പരിപാടി; റിട്ടയർ ചെയ്ത ജീവനക്കാർ രോഗികളോട് ഓ പി ടിക്കറ്റ് എടുത്ത് നല്കാമെന്ന് പറഞ്ഞ് പണം തട്ടുന്നു; ഒരു വിഭാഗം നേഴ്സുമാരും സെക്യൂരിറ്റികളും രോഗികളോട് മോശമായി പെരുമാറുന്നതായി വ്യാപക പരാതി

സ്വന്തം ലേഖകൻ

കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഗുണ്ടായിസമെന്ന് വ്യാപക പരാതി. ആരോഗ്യ ഇൻഷൂറൻസ് കൗണ്ടറിലെത്തുന്ന രോഗികളോടും, ബന്ധുക്കളോടും വനിതാ ജീവനക്കാർ പെരുമാറുന്നത് ഗുണ്ടകളേ പോലെ; എന്തെങ്കിലും ചേദിച്ചാൽ ആട്ടും വിരട്ടലുമാണ്


കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നെല്ലം ധാരാളം രോഗികളാണ് ദിനംപ്രതി ആശുപത്രിയിൽ വന്ന് പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും വലിയ വിദ്യാഭ്യാസമോ, അറിവോ ഇല്ലാത്തവരാണ്. ആരോഗ്യ ഇൻഷൂറൻസ് കൗണ്ടറിലെത്തി എന്തെങ്കിലും സംശയം ചോദിച്ചാൽ പിന്നെ ചേച്ചിമാർ വിരട്ട് തുടങ്ങും, ആരെങ്കിലും എതിർത്ത് പറഞ്ഞ് പോയാൽ അവരെ നാല് തവണ നടത്തും, അഡ്മിഷൻ ബുക്കിൻ്റെ ഫോട്ടോസ്റ്റാറ്റ് എടുപ്പിക്കലാണ് സ്ഥിരം പണി. എതിർത്ത് പറയുന്നവരെ കൊണ്ട് നാല്തവണ ഫോട്ടോസ്റ്റാറ്റ് എടുപ്പിക്കും. രോഗികൾ ബുക്കും പിടിച്ച് ഓരോ തവണയും മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഫോട്ടോസ്റ്റാറ്റ് കടകൾ വരെ നാല് തവണയും നടക്കണം. എല്ലാം ശരിയാക്കി കൊടുത്താൽ ഒരു മണിക്കൂർ കഴിഞ്ഞ് വരാൻ പറയും. കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും കൊച്ചമ്മമാർ 9 മണിക്കേ കൗണ്ടർ തുറക്കൂ.

റിട്ടയർ ചെയ്ത ജീവനക്കാർ രോഗികളോട് ഓ.പി ടിക്കറ്റ് എടുത്ത് നല്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന ഏർപ്പാടും മെഡിക്കൽ കോളേജിലുണ്ട്.

ഓ.പി കൗണ്ടറിൽ മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രമേ ഓ.പി ചീട്ട് എടുക്കാൻ പറ്റൂ. ദൂരെ സ്ഥലങ്ങളിൽ നിന്നുമെത്തുന്ന രോഗികളേയും ക്യൂ നിൽക്കാൻ സാധിക്കാത്തവരേയും ചാക്കിട്ട് പിടിച്ച് ഒരാളിൽ നിന്ന് 500 രൂപ വരെ ഇത്തരക്കാർ തട്ടിയെടുക്കുന്നതായാണ് തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഓ.പി കൗണ്ടറിലുള്ള ജീവനക്കാരുമായി ഒത്ത് കളിച്ച് ഇത്തരത്തിൽ നിരവധി പേർക്ക് അനധികൃതമായി ഓ.പി ടിക്കറ്റ് എടുത്ത് നല്കുകയാണ്. ഇതിനായി വൻ തുകയാണ് തട്ടിപ്പ് സംഘം ഈടാക്കുന്നത്. റിട്ടയർ ചെയ്തവരുടെ മാഫിയാ തന്നെ ഇതിനായി മെഡിക്കൽ കോളേജ് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.

സർവീസിലിരിക്കെ ലഭിച്ച ഐഡി കാർഡും ധരിച്ചാണ് ഇത്തരക്കാരുടെ വിലസൽ.
റിട്ടയർ ചെയ്യുമ്പോൾ ഐ ഡി കാർഡ് തിരികെ കൊടുക്കണമെന്നാണ് ചട്ടമെങ്കിലും പലരും കൊടുക്കാറില്ല. ഇതാണ് പിന്നീട് തട്ടിപ്പിനായി ഉപയോഗിക്കുന്നത്

മെഡിക്കൽ കോളേജിലെ പല ഡിപ്പാർട്ട്മെൻറുകളിലും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥ മാഫിയ സംഘം പല അനധികൃത ഇടപെടലുകളും നടത്തുന്നതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം

ഒരു വിഭാഗം സെക്യൂരിറ്റികളും, നേഴ്സുമാരും രോഗികളാടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നതായി വ്യാപകമായ പരാതിയുണ്ട്. വലിയ വിഭാഗം ജീവനക്കാരും, സൂപ്രണ്ടും, ആർഎംഒയുമടക്കമുള്ളവർ ആശുപത്രിയെ മികച്ച നിലവാരത്തിലെത്തിക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ഒരു വിഭാഗം ജീവനക്കാർ ആശുപത്രിയെ എങ്ങനെ തകർക്കാം എന്ന ആലോചനയിലാണ്