
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിഴിഞ്ഞത്ത് എക്സൈസ് സംഘത്തിന് നേരെ ലഹരി വില്‍പ്പനക്കാരുടെ ആക്രമണം. പ്രതികളായ രണ്ടുപേരെ അറസ്റ്റുചെയ്തു.
കഠിനംകുളം ശാന്തിപുരം ജോണ്‍ ഹൗസില്‍ സാജന്‍ (19), ഇയാളുടെ സുഹൃത്തും കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍(22) എന്നിവരെയാണ് എക്‌സൈസിന്റെ നെയ്യാറ്റിന്‍കര റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഡിഎംഎ ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികള്‍ വാള്‍ വീശി. ബലപ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്പ്പെടുത്തുന്നതിടയില്‍ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റു.
പിടിയിലായ സാജനാണ് ഉദ്യോഗസ്ഥനുനേരേ വാള്‍ വീശി ആക്രമിച്ചത്. ഇവരുടെ പക്കല്‍നിന്ന് നാലുഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ ഷിജോ സാമുവേലിന്റെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷ് എല്‍.ആര്‍., പ്രിവന്റീവ് ഓഫീസര്‍ ഷാജു കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോണി, ഉമാപതി, സതീഷ്‌കുമാര്‍, അനീഷ്, പ്രസന്നന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.