
സണ്ണി കല്ലൂർ അനുസ്മരണം നാളെ നടക്കും
സ്വന്തം ലേഖകൻ
കോട്ടയം: അഞ്ചരപ്പതിറ്റാണ്ടോളം കോട്ടയം ജില്ലയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സണ്ണി കല്ലൂർ എന്ന സണ്ണിച്ചായന്റെ ആകസ്മിക വേർപാടിൽ അനുശോചിക്കുന്നതിന് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്തെ ഹോട്ടൽ ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം 2018 ഡിസംബർ 4 ചൊവ്വാഴ്ച വൈകുന്നേരം 5 ന് ചേരും. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കൾ സണ്ണിച്ചായനെ അനുസ്മരിച്ച് പ്രസംഗിക്കും. സണ്ണിച്ചായന്റെ ആത്മമിത്രങ്ങളായിരുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും പങ്കെടുക്കും.
Third Eye News Live
0