play-sharp-fill
രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ വിധിപറയാൻ നാളത്തേക്ക് മാറ്റി

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ വിധിപറയാൻ നാളത്തേക്ക് മാറ്റി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊണ്ട് പോലീസ് സമർപ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. രഹ്നയെ പ്രദർശന വസ്തുവാക്കാൻ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ജയിലിൽ 2 മണിക്കൂർ ചോദ്യം ചെയ്യാൻ അനുവദിക്കുകയായിരുന്നു. എന്നാൽ വിധിക്കെതിരെ പോലീസ് വീണ്ടും അപ്പീൽ നൽകിയിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.