
സ്വന്തം ലേഖിക
ആലപ്പുഴ : ചേര്‍ത്തല എസ്എച്ച് കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിന്‍സിപ്പലിനെതിരെ പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് നഴ്സിങ് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു. ഒരുമിച്ചു നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് ആരോപിക്കുന്നു. നിര്‍ബന്ധിച്ചു ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നു.
വിദ്യാർഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നഴ്സിങ് കൗൺസിൽ ആരോഗ്യ സർവകലാശാലയ്ക്കു റിപ്പോർട്ട് നല്കി. നേരത്തേ സംഭവത്തിലെ ചില ഓഡിയോ ക്ലിപ്പുകൾ നഴ്സിങ് കൗൺസിലിനു ലഭിക്കുകയും കോളജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ വിദ്യാർഥികൾ പരാതി പറഞ്ഞുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിഫോമിൽ ചുളിവ് വീണാൽ പോലും വൈസ് പ്രിൻസിപ്പൽ അതു ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാർഥികള്‍ ആരോപിച്ചു. ആശുപത്രിയിലെ ശുചിമുറിയും വിദ്യാർഥിനികളെകൊണ്ടു വൃത്തിയാക്കിച്ചു. വിദ്യാർഥികളെ വീടുകളിലേക്കു പോകാൻ അനുവദിക്കുന്നില്ലെന്നും നഴ്സിങ് കൗൺസിലിന്റെ റിപ്പോർട്ടിൽ പരാതിയായുണ്ട്.