play-sharp-fill
ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചു.


അസാനിയുടെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഡിഷ,​ ബംഗാള്‍,​ ആന്ധ്ര തീരത്തിലൂടെയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുക. സംസ്ഥാനത്ത് കിഴക്കന്‍ മേഖലകളിലാകും കൂടുതല്‍ മഴ ലഭിക്കുന്നത്.

ചൊവ്വാ‌ഴ്ചയോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തി പ്രാപിച്ചേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അസാനി ചുഴലിക്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ആന്ധ്ര,​ ഒഡിഷ തീരങ്ങളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

തിങ്കളാഴ്ച വൈകിട്ടോടെ അസാനി ആന്ധ്ര, ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കര തൊടാതെ കടന്നുപോകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം,​ തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി.

ഉഗ്രകോപി എന്നാണ് അസാനി എന്ന വാക്കിന്റെ അര്‍ത്ഥം. ശ്രീലങ്കയാണ് ഈ പേര് നല്‍കിയിരിക്കുന്നത്.