video
play-sharp-fill
ബംഗളൂരു ദേശീയ പാതയില്‍ ചര്‍മാടി ചുരത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

ബംഗളൂരു ദേശീയ പാതയില്‍ ചര്‍മാടി ചുരത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

സ്വന്തം ലേഖകൻ

ബംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ ചര്‍മാടി ചുരത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍.

ബന്ത്‍വാള്‍ സുരികുമേരു സ്വദേശി മുഹമ്മദ് റമീസ് (19), പെന്‍നെ സത്തിക്കല്‍ സ്വദേശി റജീന്‍ (20), കെടില ഗഡിയാര സ്വദേശി മുഹമ്മദ് സവാദ് (19) എന്നിവരാണ് പിടിയിലായത്. അപകടത്തില്‍പെട്ട് കുടുങ്ങിയ കാര്‍ യാത്രികരെയാണ് സംഘം കൊള്ളയടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊട്ടിഗരെയില്‍നിന്ന് ദേവനഹള്ളിയിലേക്ക് പോയ കാര്‍ യാത്രികര്‍ രാത്രി 12.30ഓടെ ചുരത്തില്‍ അപകടത്തില്‍പെടുകയായിരുന്നു. റോഡരികിലെ ബാരിക്കേഡില്‍ കാറിടിച്ചതോടെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ പരസഹായം കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ ഇവരുടെ പണവും മറ്റു വസ്തുക്കളും കവരുകയായിരുന്നു.

തുടര്‍ന്ന് മൂവര്‍ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ യാത്രികരിലൊരാളായ ദേവനഹള്ളി സ്വദേശി മധുസൂദന്‍ ബനകല്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.