play-sharp-fill
മീനച്ചിലാറ്റിൽ നീന്താനിറങ്ങിയ മുണ്ടക്കയം സ്വദേശി മുങ്ങി മരിച്ചു; മുങ്ങിമരിച്ചത് സംക്രാന്തി കുഴിയാലിപ്പടി അർത്യാകുളത്ത്; മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റിൽ നീന്താനിറങ്ങിയ മുണ്ടക്കയം സ്വദേശി മുങ്ങി മരിച്ചു; മുങ്ങിമരിച്ചത് സംക്രാന്തി കുഴിയാലിപ്പടി അർത്യാകുളത്ത്; മൃതദേഹം കണ്ടെത്തി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മീനച്ചിലാറ്റിൽ സംക്രാന്തി കുഴിയാലിപ്പടി അർത്യാകുളത്ത് കുളിക്കാനിറങ്ങിയ മുണ്ടക്കയം സ്വദേശി മുങ്ങി മരിച്ചു. മുണ്ടക്കയം പനയ്ക്കച്ചിറ കാപ്പിൽ പ്രദീപ് (52)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
സംക്രാന്തിയ്ക്കു സമീപത്തെ ആശാരിപ്പണിയ്ക്കായാണ് പ്രദീപും സുഹൃത്തുക്കളും എത്തിയത്. തുടർന്ന് ഉച്ചഭക്ഷണത്തിനായി ഇവർ അർത്യാകുളത്ത് മീനച്ചിലാറിന്റെ തീരത്ത് എത്തുകയായിരുന്നു. ഇതിനിടെ ചൂണ്ടയിടുന്നതിനും നീന്തുന്നതിനുമായി പ്രദീപ് ആറ്റിലേയ്ക്കിറങ്ങി. ആറ്റിൽ നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞു പോയ പ്രദീപ് ആറ്റിലേയ്ക്ക് മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ബഹളം വ്ച്ചതോടെ നാട്ടുകാർ ഓടിക്കൂടി. നാട്ടുകാർ ആറ്റിലേയ്ക്ക് ചാടിയെങ്കിലും പ്രദീപിനെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം അഗ്നിരക്ഷാസേനാ അധികൃതരെയും ഗാന്ധിനഗർ പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി അരമണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നഗരസഭ അംഗം ജോജികുറത്തിയാടൻ, ഗാന്ധിനഗർ ഏറ്റുമാനൂർ സ്‌റ്റേഷനിൽ നിന്നുള്ള പൊലീസുകാർ എന്നിവർ സ്ഥലലത്ത്് എത്തിയിരുന്നു.