Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിനുവിന്‍റെ അയല്‍വാസികളായ നാരായണന്‍, മോഹനന്‍, ചന്ദ്രന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.