വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല; ദു​ബൈ​യി​ല്‍വെ​ച്ച് പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യെ​ന്ന് പറഞ്ഞ് ഭ​ര്‍ത്താ​വ് മെ​ഹ്നാ​സും സു​ഹൃ​ത്തു​ക്ക​ളും ക​ബ​ളി​പ്പി​ച്ചെ​ന്ന് റി​ഫ​യു​ടെ കു​ടും​ബം ആരോപിച്ചതിനെത്തുടർന്നാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹം ഖബറടക്കിയ പാ​വ​ണ്ടൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ പ്രേം​ലാ​ലി​ന്റെ സാ​ന്നി​ധ്യ​ത്തിൽ ഫോറൻസിക് മേധാവി ഡോ. ലിസ, എ.ഡി.എം ചെൽസാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി.ടി.കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ.

ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല. രാവിലെ 9.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. രാവിലെ 8 മണിയോടെ പൊലീസുകാർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദു​ബൈ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ റി​ഫ​യെ ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് പാ​വ​ണ്ടൂരിൽ ഖ​ബ​റ​ട​ക്കി​യ​ത്. മാ​ര്‍ച്ച് ഒ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു ദു​ബൈ​യി​ലെ ഫ്ലാ​റ്റി​ല്‍ റി​ഫ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദു​ബൈ​യി​ല്‍വെ​ച്ച് റി​ഫ​യു​ടെ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യെ​ന്ന് പ​റ​ഞ്ഞ് റി​ഫ​യു​ടെ ഭ​ര്‍ത്താ​വ് മെ​ഹ്നാ​സും സു​ഹൃ​ത്തു​ക്ക​ളും ക​ബ​ളി​പ്പി​ച്ചെ​ന്ന് കു​ടും​ബം നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു.

ഖ​ബ​റ​ട​ക്കാ​ൻ തി​ടു​ക്കം കൂ​ട്ടി​യ​തും കു​ടും​ബ​ത്തി​ന് സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ലും ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍ട്ടം ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്.

റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് അറിയിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സംഭവത്തില്‍ മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബിലെ ലൈക്കിന്‍റെയും സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.