video
play-sharp-fill

അപ്പവും അരവണയും അയ്യപ്പന്റെ പ്രസാദമല്ല: ദേവസ്വം ബോർഡ് വിൽക്കുന്ന പ്രസാദത്തിനെതിരെ സംഘപരിവാർ; കാണിക്കയ്ക്കു പിന്നാലെ അപ്പം അരവണ ബഹിഷ്‌കരണവുമായി ആർഎസ്എസും ഹിന്ദു സംഘടനകളും

അപ്പവും അരവണയും അയ്യപ്പന്റെ പ്രസാദമല്ല: ദേവസ്വം ബോർഡ് വിൽക്കുന്ന പ്രസാദത്തിനെതിരെ സംഘപരിവാർ; കാണിക്കയ്ക്കു പിന്നാലെ അപ്പം അരവണ ബഹിഷ്‌കരണവുമായി ആർഎസ്എസും ഹിന്ദു സംഘടനകളും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിലെ ഏറ്റവും വലിയ പ്രസാദമായ അപ്പത്തിനും അരവണയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രചാരണം ശക്തം. കാണിക്കയ്ക്കു പിന്നാലെയാണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ അപ്പവും അരവണയും ബഹിഷ്‌കരിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ ഫെയ്സ്ബുക്ക്, വാട്സപ്പ് കൂട്ടായ്മകളിലൂടെയാണ് ഇപ്പോൾ ഇവർ പ്രചാരണം നടത്തുന്നത്. സംഘപരിവാർ സംഘടനകളുടെ പ്രചാരണത്തിന്റെ ഭാഗമായി ശബരിമലയിലെ കാണിക്കവരുമാനം കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇവർ അപ്പവും അരവണയും അടക്കമുള്ള പ്രസാദത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ:

ശബരിമല സാന്നിധാനത്തു ദേവസ്വം ബോർഡ് വിൽക്കുന്ന അപ്പവും അരവണയും ശബരിമല സ്വാമി അയ്യപ്പനും തമ്മിൽ എന്താണ് ബന്ധം ???

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതു കമ്മ്യൂണിസവും ജനാധിപത്യവും പോലെ ഉള്ള ബന്ധം ആണ്… ഒരു ബന്ധവും ഇല്ല എങ്കിലും നാഴികക്ക് 40 വട്ടം മറ്റുള്ളവരെ പറ്റിക്കാൻ പറഞ്ഞു കൊണ്ടിരിക്കും എന്നു മാത്രം… വേറെ ഒരു ബന്ധവും ഇല്ല.നിങ്ങൾക്കറിയാമോ ? ശബരിമല കാണിക്ക വരുമാനം ഇടിയുന്നു എന്ന വാർത്തയോ ഇനി അത് യാഥാർഥ്യമോ ആയാലും ശരിക്കും ദേവസ്വം ബോർഡിനെ അതൊരിക്കലും നഷ്ടങ്ങളുടെ പേരിൽ സ്പര്ശിക്കുക പോലും ഇല്ല. നിങ്ങൾ ശബരിമലയിൽ അർപ്പിക്കുന്ന കാണിക്ക മുഴുവൻ നിർത്തിയാലും ദേവസ്വം ബോർഡിന് ഒന്നും സംഭവിക്കില്ല.. എന്താണ് കാരണം എന്നറിയാമോ ?

അർപ്പിക്കുന്ന കാണിക്കയും, കഴിക്കുന്ന വഴിപാടും കൂടി കൂട്ടിയാൽ പോലും ദേവസ്വം ബോർഡിന്റെ ശബരിമലയിലെ വരുമാനത്തിന്റെ 20% ത്തിൽ താഴെയെ ആവുന്നുള്ളൂ. ദേവസ്വം ബോർഡിന്റെ യഥാർത്ഥ വരുമാനം എന്നു പറയുന്നത്, 80% വരുന്നത് അപ്പം അരവണ വിൽപന വഴിയും ശബരിമലയിലെ സ്ഥലം കച്ചവടം ചെയ്യാൻ ലേലത്തിന് കൊടുക്കുന്നത് വഴിയും ആണ്. അപ്പവും അരവണയും വിൽപന ഉള്ളിടത്തോളം നിങ്ങൾ കാണിക്ക വഞ്ചിയിൽ അവിലും മലരും തുളസിക്കതിരും ഇട്ടാൽ ഒന്നും ദേവസ്വം ബോർഡിന് ഒരു ചുക്കും ഇല്ല എന്നു അയ്യപ്പഭക്തർക്ക് പിടികിട്ടിയിട്ടില്ല. കാരണം ഇപ്പോഴും മലക്ക് പോയി വരുന്നവർ പഴയ മാറൽബറോ സിഗരറ്റ് കാർട്ടൻ പോലെയുള്ള പുതിയ അരവണ കാർട്ടൻ ആയി ആണ് വരവ്. ഒരെണ്ണത്തിൽ 10 എണ്ണം കാണും. എന്നിട്ട് കാണിക്ക ഇടാറുള്ള മൊത്തം ചില്ലറ കാണിക്ക ബഹിഷ്‌കരണം നടത്തി എന്നു പറഞ്ഞ് ദേവസ്വം ബോർഡിന് പണി കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു. നിങ്ങൾ എന്തു നിഷ്‌കളങ്കർ ആണ് ഹിന്ദുക്കളെ…???

അയ്യപ്പന്റെ കാണിക്ക മനസ്സില്ല മനസോടെ ബഹിഷ്‌കരിച്ചു കൊണ്ടു ആ ക്ഷീണം അപ്പവും അരവണയും വാങ്ങി തീർക്കുന്നു. അതായത് 2 രൂപ കണിക്ക ഇടുന്നത് നിർത്തി 80 രൂപയുടെ വരുമാനം അധികം ആയി ദേവസ്വം ബോർഡിന് കൊണ്ടു കൊടുക്കുന്നു. ഇത് എന്തു ലോജിക്ക് ആണ്. ഭക്തി പേടി കൊണ്ടു ഉള്ള ഭ്രാന്താണോ ?? അപ്പം അരവണ ഒരു ദേവസ്വം ബോർഡ് പ്രോഡക്ട് ആണ്. അയ്യന്റെ നൈവേദ്യം ആണോ എന്ന് ചോദിച്ചാൽ ..! നിങ്ങൾ വാങ്ങുന്ന അപ്പവും അരവണ ഒക്കെ മണ്ഡല മാസം തുടങ്ങുന്നതിന് നാളുകൾക്ക് മുന്നേ തന്നെ ഉണ്ടാക്കി ഏതൊക്കെയോ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നു… ഇനി മാസങ്ങൾ അങ്ങനെ കിടന്നാലും അപ്പവും അരവണയും ഒക്കെ അങ്ങനെ തന്നെ ഇരിക്കുന്ന രീതിക്ക് ഉള്ള പ്രിസർവേറ്റീവ്‌സ് ആണ് അതിൽ അടങ്ങിയിട്ടുള്ളത്. അല്ലാതെ ഇതൊന്നും നൈവേദ്യം ആയി അയ്യപ്പ സ്വാമിയുടെ പരിസരത്തു പോലും പോകുന്നില്ല എന്നതാണ് സത്യം. (അപ്പമൊക്കെ വേണേൽ റോഡ് ടാർ ചെയ്യാൻ എടുക്കാവുന്ന തരത്തിൽ മൾട്ടി പർപ്പസ് ആയി ആണ് ഉത്പാദനം. ഇതല്ല എങ്കിൽ വേറെ പണിക്ക് ഉപയോഗിക്കാം. ശബരിമലയിലെ അപ്പം കഴിച്ചിട്ടുള്ളവർക്ക് പിടികിട്ടും.. ! )

അരവണയും അപ്പവും ഒക്കെ ഉണ്ടാക്കുന്ന പ്ലാന്റിലെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ചു പലതവണ നമ്മൾ മാധ്യമങ്ങളിൽ മുന്നേ വായിച്ചറിഞ്ഞിട്ടുണ്ട്. അരവണ പ്രസാദം എന്നു പറഞ്ഞു പലരും പുണ്യമായി പൂജാമുറിയിൽ വച്ചു സേവിക്കുന്ന അരവണയിൽ എലി വാല് കിട്ടിയ കഥകൾ പറയേണ്ടല്ലോ ഒരിക്കൽ കൂടി. ഭഗവാന്റെ നൈവേദ്യം എലിയുടെ വാൽ അല്ല എന്ന് എന്തയാലും ഉറപ്പാണ്… ശ്രദ്ധിക്കൂ… അപ്പം അരവണ എന്നിവ പ്രസാദമായി ആയി അല്ല, 2 ദേവസ്വം ബോർഡ് ഉൽപ്പന്നങ്ങൾ ആയി മാത്രമേ കണക്കാക്കാൻ സാധിക്കൂ… അല്ലെങ്കിൽ പറയൂ, ഏതു പോയിന്റിൽ ആണ് നിങ്ങൾക്ക് ശബരിമലയിൽ നിന്ന് ലഭിക്കുന്ന അപ്പവും അരവണയും പ്രസാദം ആവുന്നത്.. എങ്ങനെ ആണ് അത് ? ആ പണം നിങ്ങൾ വീട്ടിൽ ഒരു പൂജ ഒക്കെ നടത്തി നല്ല നെയ്യിൽ വറുത്ത നല്ല അപ്പം ഉണ്ടാക്കി ഭഗവാന് ഭക്തിപൂർവ്വം നിവേദിക്കൂ, ശേഷം ഭക്തിയോടെ നിങ്ങളും കഴിക്കൂ, എല്ലാവർക്കും കൊടുക്കൂ… വീടിനു അടുത്തുള്ള ദേവസ്വം ബോർഡിന്റെ അല്ലാതെ ക്ഷേത്രത്തിലെ തിരുമേനിക്ക് ഒരു 150 രൂപ കൊടുക്കൂ, നല്ല കടും പായസം ഭഗവാന് നിവേദിക്കൂ, ഭക്തിപൂർവ്വം നിങ്ങളും കഴിക്കൂ, എല്ലാവർക്കും പ്രസാദം ആയി കൊടുക്കൂ… അല്ലാതെ ‘ഒരു ദേവസ്വം ബോർഡ് ഉൽപ്പന്നം’ വാങ്ങി വെറുതെ നൈവേദ്യം, ഭക്തി, പ്രസാദം എന്നൊക്കെ പറഞ്ഞു സ്വയം വഞ്ചിതരാവാതെ ഇരിക്കൂ… അല്പം ബുദ്ധി ഉപയോഗിക്കുക… 2 രൂപ കാണിക്കക്ക് പകരം 80 രൂപ ദേവസ്വം ബോർഡിന് കൊടുക്കുക അല്ല അയ്യപ്പ സ്വാമിക്ക് വേണ്ടി നിങ്ങൾ ചെയ്യേണ്ട പരിഹാരം…..ദേവസ്വം ബോർഡ് ഉൽപ്പന്നങ്ങൾ ആയ അപ്പവും അരവണയും വിൽപ്പന കൊഴുക്കുമ്പോൾ അയ്യപ്പ ഭക്തരുടെ കാണിക്ക ബഹിഷ്‌കരണം ഒക്കെ വെറും കോമഡി ആവും ദേവസ്വം ബോർഡിന് എന്നതിൽ തർക്കം ഇല്ല.

നിങ്ങൾ ശബരിമല ദർശനം കഴിഞ്ഞു വരുമ്പോൾ കൂട്ടുകാർ, കൂടെ ജോലി ചെയ്യുന്നവർ, ബന്ധുക്കൾ, മുതിർന്നവർ ഇവരൊക്കെ നിങ്ങളോടു പ്രസാദം ചോദിക്കും. അവർക്ക് വേണ്ടിയാണ് പ്രധാനമായും പലരും അധികം അപ്പവും അരവണയും വാങ്ങുന്നത്. അല്ലാതെ സ്വയം ആവശ്യത്തിന് അല്ല എന്നതാണ് സത്യം. എന്തു കൊണ്ട് അയ്യപ്പ സ്വാമിയും ഒരു ബന്ധവും ഇല്ലാത്ത അപ്പവും അരവണയും അവർക്ക് കൊടുത്തു പ്രസാദം എന്നു പറഞ്ഞു പറ്റിക്കുന്നതിനേക്കാൾ എത്രയോ ഭേദം ആണ് ശ്രീകോവിലിനു ഉള്ളിൽ നിവേദിച്ച അവിലും മലരും കൽകണ്ടവും മുന്തിരിയും ഒക്കെ ഉള്ള അവിലും മലരും അവർക്ക് കൊടുക്കുന്നത്. ഇനി പ്രസാദം ആയി ആണെങ്കിൽ ഏറ്റവും ഉത്തമം എന്നു പറയുന്നത് അയ്യപ്പ സ്വാമിയുടെ ശ്രീകോവിലിൽ ആ തിരവുടലിൽ അഭിഷേകം ആടിയ നെയ്യല്ലേ ഏറ്റവും പുണ്യപ്രസാദം ആയി നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കേണ്ടത്. അല്ലാതെ ദേവസ്വം ബോർഡിന് വേണ്ടി കരാർ അടിസ്ഥാനത്തിൽ ആരൊക്കെയോ എന്തോ മെഷീനിൽ ഉണ്ടാക്കുന്ന ദേവസ്വം ബോർഡ് ഉൽപ്പന്നങ്ങൾ ആണോ നിങ്ങൾ പ്രസാദം ആയി കൊടുക്കേണ്ടത് എന്നു നിങ്ങൾക്ക് തീരുമാനിക്കാം. നിവേദ്യം, പ്രസാദം എന്ന സങ്കല്പം തന്നെ അട്ടിമറിച്ചു കൊണ്ടു മാസ്സ് പ്രൊഡക്ഷൻ ടെക്‌നിക്കിൽ ഉണ്ടാക്കി വിടുന്ന ദേവസ്വം ബോർഡിന്റെ കാശ് വാരി ഉൽപ്പന്നങ്ങൾക്ക് ശബരിമലക്ക് പോകുന്ന അയ്യപ്പ ഭക്തർ ഗുഡ് ബൈ പറയാൻ തയ്യാറായാൽ കാണിക്ക ബഹിഷ്‌കരണം പോലെ ആവില്ല ദേവസ്വം ബോർഡിന്. പൊള്ളും. ഇരിക്കുന്ന കസേര ചുട്ടു പൊള്ളും. പക്ഷെ തീരുമാനം അയ്യപ്പ ഭക്തരുടെ ആണ്.