play-sharp-fill
മുണ്ടക്കയത്ത് നിന്ന് ബൈക്ക് മോഷണം പോയ സംഭവം ; കോട്ടയം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; മോഷ്ടിച്ച ബൈക്കുമായി കൊച്ചിയിൽ നിന്നാണ് ഇവർ പിടിയിലായത്

മുണ്ടക്കയത്ത് നിന്ന് ബൈക്ക് മോഷണം പോയ സംഭവം ; കോട്ടയം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; മോഷ്ടിച്ച ബൈക്കുമായി കൊച്ചിയിൽ നിന്നാണ് ഇവർ പിടിയിലായത്

സ്വന്തം ലേഖകൻ

കൊച്ചി: മുണ്ടക്കയം ബൈക്ക് മോഷണത്തിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. കോട്ടയം കോരുത്തോട് കുഴിപ്പറമ്പിൽ വീട്ടിൽ സനൽ (21), പുഞ്ചവയൽ കൊങ്ങാട്ടുപറയിൽ വീട്ടിൽ വിഷ്ണു (21) എന്നിവരാണ് അറസ്റ്റിലായത്.


മോഷ്ടിച്ച ബൈക്കുമായി കൊച്ചി മേനക ഭാ​ഗത്തു നിന്നുമാണ് രണ്ട് യുവാക്കളെ ട്രാഫിക് പൊലീസ് പരിശോധനയ്ക്കിട
പിടികൂടിയത്. പിന്നിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ നിർത്തിയിട്ടിരുന്ന
ബൈക്കിനെക്കുറിച്ച് സിറ്റി ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് പാർക്ക് ചെയ്ത ഭാ​ഗത്ത് യുവാക്കളെ കാത്തിരുന്ന പൊലീസ് ഇവർ എത്തിയപ്പോൾ
ചോദ്യം ചെയ്തതോടെ മുൻവശത്ത നമ്പർ പ്ലേറ്റും വ്യാജമാണന്ന് കണ്ടെത്തി.
തുടർന്ന് ചോദ്യം ചെയ്തതിൽ നിന്ന് കോട്ടയം മുണ്ടക്കയത്തു നിന്ന് ഏപ്രിൽ 27 ന്മോഷ്ടിച്ച ബൈക്കാണിതെന്നു
കണ്ടെത്തുകയുമായിരുന്നു.