play-sharp-fill
തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്  ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്ത്;  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് താന്‍  എത്തിയതെന്നും ഉമ തോമസ്

തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്ത്; ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും ഉമ തോമസ്

സ്വന്തം ലേഖകൻ

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. രാവിലെ എത്തിയ സ്ഥാനാര്‍ത്ഥി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.


അനുഗ്രഹം വാങ്ങാനാണ് താന്‍ പെരുന്നയില്‍ എത്തിയതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ തോമസ് പറഞ്ഞു. പിടിയുമായി ആത്മബന്ധമുള്ളയാളാണ് സുകുമാരന്‍ നായരെന്നും അവര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത- സാമുദായിക വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പെരുന്ന സന്ദര്‍ശനത്തിന് പ്രധാന്യമേറയാണ്. അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.

സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് സിപിഐഎം നീക്കം എന്ന് വിലയിരുത്തലുണ്ട്. എന്നാല്‍, താന്‍ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നിഷേധിച്ചു. പെയ്മെന്റ് സീറ്റാണെന്ന ആരോപണത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു.