കുണ്ടറയിൽ ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. പർവിൻ രാജുവാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുണ്ടറയിലെ ബാറിൽ വെച്ച് ജീവനക്കാർ ഇയാളെ മർദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ പർവിൻ രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ചികിൽസക്കിടെ ഇന്ന് പുലർച്ചയോടെയാണ് പർവിൻ രാജു മരിച്ചത്. അതേസമയം, ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും, ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും കുണ്ടറ പോലീസ് അറിയിച്ചു.