play-sharp-fill
സ്വവർഗ്ഗാനുരാഗികളായ പുരോഹിതർക്കെതിരെ മാർപാപ്പ രംഗത്ത്

സ്വവർഗ്ഗാനുരാഗികളായ പുരോഹിതർക്കെതിരെ മാർപാപ്പ രംഗത്ത്

സ്വന്തം ലേഖകൻ

വത്തിക്കാൻ: സ്വവർഗ്ഗാനുരാഗികളായ പുരോഹിതർക്കെതിരെ ഫ്രാൻസിസ് മാർപ്പാപ്പ. സ്വവർഗ്ഗ ലൈംഗിക താൽപ്പര്യങ്ങളുള്ള പുരോഹിതർ ക്രൈസ്തവ ഗണത്തിൽ ചേരുന്നവരല്ല, ഇത്തരത്തിൽ ജീവിതം നയിക്കുന്നവർ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്ന്് പുതിയ പുസ്തകത്തിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി. മാർപ്പാപ്പയുമായി സ്പാനിഷ് പുരോഹിതൻ ഫെർണാണ്ടോ പ്രാഡോ നടത്തിയ ദീർഘ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ സ്ട്രങ്ത് ഓഫ് വോക്കേഷൻ’ എന്ന പുസ്തകത്തിലാണ് മാർപ്പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നത്തെ സമൂഹത്തിൽ പുരോഹിതൻ/സന്യാസി ജീവിതത്തിന്റെ വെല്ലുവിളികൾ എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് മാർപ്പാപ്പയുടെ നിലപാട് വ്യക്തമാക്കുന്നത് എന്ന് റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. മതപരമായ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് കൂടുതൽ കടുപ്പമേറിയതാക്കണമെന്നും, തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയാത്തവർ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും മാർപാപ്പ നേരത്തെ പറഞ്ഞിരുന്നു. സഭയ്ക്കുള്ളിലെ ‘സ്വവർഗ്ഗ ലൈംഗികത’ തന്നെ ആകുലപ്പെടുത്തുന്ന ഒന്നാണെന്നും പ്രസ്തുത പുസ്തകത്തിൽ മാർപ്പാപ്പ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group