
സ്വന്തം ലേഖിക
കോട്ടയം :ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാതവഴി ഇന്ന് പകൽ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.ആദ്യ ഘട്ടത്തിൽ രാവിലെ 3 മുതൽ 6 മണിക്കൂർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
പുലർച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ നാളെ മുതൽ 29 വരെ പൂർണമായി റദ്ദാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ഇന്ന് മുതൽ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് ഇന്ന് മുതൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. രാവിലെ 10നും വൈകിട്ട് 4നും ഇടയിലുള്ള ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
12 വരെ ആദ്യഘട്ടത്തിൽ നിയന്ത്രിക്കുന്ന ട്രെയിനുകളുടെ പട്ടികയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പുറത്തിറക്കിയത്. രണ്ടാം ഘട്ട നിയന്ത്രണങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തിറങ്ങും.