play-sharp-fill
മാ​ഹി​യി​ല്‍നിന്ന്  കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം: നി​കു​തി ഇ​ള​വോ​ടു കൂ​ടി മാ​ഹി​യി​ലെ പമ്പുക​ളി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്ധ​നം രാ​ത്രി​യി​ല്‍ കേരളത്തിലേക്ക് ഒഴുകുന്നു: പെ​ട്രോ​ളി​ന് മാ​ഹി​യി​ല്‍ കേ​ര​ള​ത്തേ​ക്കാ​ള്‍ 13 രൂ​പ 33 പൈ​സ​യും ഡീ​സ​ലി​ന് 11.94 പൈ​സ​യും കു​റ​വ്

മാ​ഹി​യി​ല്‍നിന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം: നി​കു​തി ഇ​ള​വോ​ടു കൂ​ടി മാ​ഹി​യി​ലെ പമ്പുക​ളി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്ധ​നം രാ​ത്രി​യി​ല്‍ കേരളത്തിലേക്ക് ഒഴുകുന്നു: പെ​ട്രോ​ളി​ന് മാ​ഹി​യി​ല്‍ കേ​ര​ള​ത്തേ​ക്കാ​ള്‍ 13 രൂ​പ 33 പൈ​സ​യും ഡീ​സ​ലി​ന് 11.94 പൈ​സ​യും കു​റ​വ്

സ്വന്തം ലേഖകൻ
ത​ല​ശേ​രി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​ക്കു​റ​വു​ള്ള മാ​ഹി​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ദി​നം പ്ര​തി ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം.
മാ​ഹി, പ​ള്ളൂ​ര്‍, പ​ന്ത​ക്ക​ല്‍ മേ​ഖ​ല​ക​ളി​ലെ പ​ന്പു​ക​ളി​ല്‍ നി​ന്നും ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും ക​ട​ത്തു​ന്ന​ത്.

ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് വ​ന്‍​തോ​തി​ല്‍ നി​കു​തി വെ​ട്ടി​ച്ചു​ള്ള ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. നി​കു​തി ഇ​ള​വോ​ടു കൂ​ടി മാ​ഹി​യി​ലെ പമ്പു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്ധ​നം രാ​ത്രി​യി​ല്‍ പ​ന്പു​ക​ളി​ലെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ല്‍ നി​ന്ന് നേ​രി​ട്ട് ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലേ​ക്ക് മോ​ട്ടോ​ര്‍ വ​ച്ച്‌ അ​ടി​ച്ചു ക​യ​റ്റി​യാ​ണ് ക​ട​ത്ത്. വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ങ്ങ​ളി​ല്‍ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ളെ സാ​ധാ​ര​ണ പ​രി​ശോ​ധി​ക്കാ​തെ ക​ട​ത്തി വി​ടു​ന്ന​ത് മു​ത​ലെ​ടു​ത്താ​ണ് ഇ​ന്ധ​ന ക്ക​ട​ത്ത്.


ഉ​ച്ച​ക​ഴി​ഞ്ഞ് ടാ​ങ്ക​റു​ക​ളി​ല്‍ മാ​ഹി മേ​ഖ​ല​യി​ലെ പ​ന്പു​ക​ളി​ല്‍ എ​ത്തി​ച്ച പെ​ട്രോ​ളും ഡീ​സ​ലും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തീ​രു​ന്ന​തു സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​ത്. ഇ​ന്ധ​നം ക​ട​ത്താ​നു​പ​ക​യോ​ഗി​ക്കു​ന്ന ടാ​ങ്ക​റു​ക​ള്‍ രാ​ത്രി​ക​ളി​ല്‍ പ​ന്പി​ലെ​ത്തു​ന്ന​തോ​ടെ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പുക​ള്‍​ക്കു മു​ന്നി​ല്‍ നോ ​സ്റ്റോ​ക്ക് ബോ​ര്‍​ഡു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ലൈ​റ്റു​ക​ള്‍ ഓ​ഫാ​ക്കു​ക​യും ചെ​യ്യും.

തു​ട​ര്‍​ന്ന്

പമ്പിലെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ല്‍ നി​ന്ന് മോ​ട്ടോ​ര്‍ വ​ച്ച്‌ ഇ​ന്ധം നേ​രി​ട്ട് ടാ​ങ്ക​റു​ക​ളി​ലേ​ക്ക് നി​റ​യ്ക്കും. പെ​ട്രോ​ളി​ന് മാ​ഹി​യി​ല്‍ കേ​ര​ള​ത്തേ​ക്കാ​ള്‍ 13 രൂ​പ 33 പൈ​സ​യും ഡീ​സ​ലി​ന് 11.94 പൈ​സ​യും കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ടാ​ങ്ക​റു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തു​വ​ഴി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

കാ​നു​ക​ളി​ല്‍ പെ​ട്രോ​ള്‍ ക​ട​ത്തു​ന്ന ചെ​റു​സം​ഘ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​ണ്. പെ​ട്രോ​ള്‍ ക​ട​ത്തു​ന്ന സം​ഘ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പ്ര​ത്യേ​ക ഗു​ണ്ടാ സം​ഘ​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. മ​ദ്യ​ക്ക​ട​ത്തി​നും കോ​ഴി​ക്ക​ട​ത്തി​നും പി​ന്നാ​ലെ​യാ​ണ് പെ​ട്രോ​ള്‍ മാ​ഫി​യ​യും ഇ​പ്പോ​ള്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.