play-sharp-fill
ബാഴ്‌സ വിജയവഴിയിൽ; പോയിന്റ് പട്ടികയിൽ ഒന്നാമത്

ബാഴ്‌സ വിജയവഴിയിൽ; പോയിന്റ് പട്ടികയിൽ ഒന്നാമത്

സ്വന്തം ലേഖകൻ

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ബാഴ്സലോണ ലീഗിൽ ഒന്നാമത്. ബാഴ്സയ്ക്കായി 36-ാം മിനുട്ടിൽ ജെറാർഡും 87-ാം മിനുട്ടിൽ കാർലെസ അലേനയും ലക്ഷ്യം കണ്ടു. ജയത്തോടെ പതിനാല് മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 28 പോയിന്റായി. മറ്റൊരു മത്സരത്തിൽ സെവിയ അലാവെസിനോട് സമനില വഴങ്ങിയതും ബാഴ്സലോണയ്ക്ക് തുണയായി.

ആദ്യ പകുതിയിൽ ജോണി റോഡ്രിഗ്രസിൻറെ ഗോളിൽ മുന്നിലെത്തിയ അലാവെസിനെതിരെ 78-ാം മിനുട്ടിൽ വിസാം ബെൻ യെഡ്ഡർ നേടിയ ഗോളിൽ സെവിയ സമനില പിടിക്കുകയായിരുന്നു. സമനില വഴങ്ങിയതോടെ ലീഗിലെ ഒന്നാം സ്ഥാനം സെവിയക്ക് നഷ്ടമായി. പതിനാല് കളികളിൽ നിന്ന് 27 പോയിൻറുമായി ബാഴ്സലോണയക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ സെവിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group