സ്വന്തം ലേഖകന്‍
കണ്ണൂര്‍: സംഘര്‍ഷസ്ഥലത്തു കൂടി കടന്നുപോയ ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന് കണ്ണൂരില്‍ പതിനഞ്ചോളം പൊലീസ് കാര്‍ക്ക് ശിക്ഷ വിധിച്ചു.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. കുടുംബശ്രീ പ്രവര്‍ത്തകള്‍ കണ്ണൂര്‍ കോര്പറേഷന് വളപ്പില്‍ നടത്തി വന്ന ഹോട്ടല്‍ പൊളിച്ചുമാറ്റിയതിനെതിരേ കുടുംബശ്രീ പ്രവര്‍ത്തകര്‍ മേയര്‍ ടി.ഒ. മോഹനനെ ഇന്നലെ രാവിലെ കോര്പറേഷന് വളപ്പില്‍ വച്ച് തടഞ്ഞിരുന്നു. ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന്,പൊലീസ് എത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
സംഘര്‍ഷ സമയത്ത് ഡിഐജി രാഹുല്‍ ആര്. നായര്‍ ക്യാമ്പ് ഓഫീസില്‍ നിന്നും കോര്‍പറേഷനു സമീപത്തുകൂടെ ഓഫീസിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍, അവിടെ നിന്ന പോലീസുകാര്‍ ഡിഐജിയെ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസിലെത്തിയ ഡിഐജി കോര്പറേഷന് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായ പോലീസുകാരെ വിളിച്ചുവരുത്തുകയും ആറുദിവസത്തെ ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷയായി നല്‍കുകയും ചെയ്തു.ഡിഐജിയുടെ ഈ നടപടിയില്‍ പോലീസ് സേനയില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.