video
play-sharp-fill

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയുള്ള നടി മഞ്ജു വാര്യരുടെ പരാതിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്: ടീനേജില്‍ നില്‍ക്കുന്ന കോളേജ് കാമുകന്‍ തന്റെ കാമുകിയെ വര്‍ണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകന്‍ മഞ്ജു വാര്യര്‍ക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം: മെസേജുകളുടെയും  മെയിലിന്റെയും  സ്‌ക്രീന്‍ഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയത്

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയുള്ള നടി മഞ്ജു വാര്യരുടെ പരാതിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്: ടീനേജില്‍ നില്‍ക്കുന്ന കോളേജ് കാമുകന്‍ തന്റെ കാമുകിയെ വര്‍ണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകന്‍ മഞ്ജു വാര്യര്‍ക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം: മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയത്

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയുള്ള നടി മഞ്ജു വാര്യരുടെ പരാതിയെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്.സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്.

മഞ്ജു വാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരെ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്.

ലൊക്കേഷനില്‍ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകന്‍ തുറന്നു പറഞ്ഞിരുന്നു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്‍ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ കോളുകള്‍ പിന്നീട് മഞ്ജു എടുക്കാതെയായി…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സംവിധായകന്‍ വാട്‌സാപ്പില്‍ മെസേജ് ചെയ്യാന്‍ ആരംഭിച്ചു. അവിടെയും ബ്ലോക്ക് ചെയ്തു ഒഴിവാക്കിയ മഞ്ജുവിനെ ഞെട്ടിച്ചു എസ് എം എസും മെയിലും ചെയ്യാന്‍ തുടങ്ങി. മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത് പ്രകാരം ടീനേജില്‍ നില്‍ക്കുന്ന കോളേജ് കാമുകന്‍ തന്റെ കാമുകിയെ വര്‍ണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകന്‍ മഞ്ജു വാര്യര്‍ക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം.

പിന്തുടരല്‍ കൂടിയപ്പോള്‍ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടും കൂട്ടാക്കാതെ പിന്തുടരലും ഫേസ്ബുക്കില്‍ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സനല്‍ കുമാര്‍ ശശിധരന്‍ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീന്‍ഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയത്.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച്‌ മഞ്ജുവിന്റെ ഒപ്പമുള്ളവര്‍ ആണ് മഞ്ജുവിന്റെ ജീവന് ആപത്ത് എന്ന് പറഞ്ഞു പരത്തുന്ന സംവിധായകന്‍ തന്നെ, പ്രണയം നിരസിച്ചതിന്റെ പേരില്‍ അവരെ ആക്രമിക്കുകയും അത് കൂടെയുള്ളവരുടെ പേരില്‍ ആരോപിക്കുകയും ചെയ്യുമോ എന്ന ഭയം മഞ്ജുവിനും ഉള്ളത് കൊണ്ടും കൂടിയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്നാണ് അറിയാന്‍ സാധിച്ചത്