play-sharp-fill
കോട്ടയത്ത് ഫലവൃക്ഷത്തൈകളുടെ വില്‍പന വ്യാപകമാകുന്നു; ലഭിക്കുന്ന തൈകൾ ​ഗുണനിലവാരമില്ലാത്തത് ; നടപടിയെടുക്കണമന്ന് കർഷകർ

കോട്ടയത്ത് ഫലവൃക്ഷത്തൈകളുടെ വില്‍പന വ്യാപകമാകുന്നു; ലഭിക്കുന്ന തൈകൾ ​ഗുണനിലവാരമില്ലാത്തത് ; നടപടിയെടുക്കണമന്ന് കർഷകർ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ഫലവൃക്ഷത്തൈകളുടെ വില്‍പന വ്യാപകമാകുന്നു, ഇതിനൊപ്പം ലഭിക്കുന്ന തൈകള്‍ക്കു ഗുണനിലവാരമില്ലെന്നു ആക്ഷേപം.


അത്യുല്‍പാദനശേഷിയുള്ളതും, ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫലം പുറപ്പെടുവിക്കുന്നതുമായ തൈകള്‍ എന്ന പേരിലാണു ഗുണനിലവാരമില്ലാത്ത തൈകള്‍ വില്‍പന നടത്തുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലവൃക്ഷത്തൈകളുടെ പരിപാലനത്തിനായി കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ കര്‍ഷകര്‍ ഈ മേഖലയിലേക്ക്‌ ആകൃഷ്‌ടരായിരിക്കുകയാണ്‌.

പ്ലാവ്‌, മാവ്‌, ജാതി, റമ്ബൂട്ടന്‍, തെങ്ങ്‌, മാംഗോസ്‌റ്റിന്‍, പേര തുടങ്ങിയ നിരവധി ഫല വൃക്ഷങ്ങളുടെ തൈകള്‍ക്കു വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്‌. ഇത്തരം തൈകള്‍ വാങ്ങി പരിപാലിക്കുന്ന കര്‍ഷകര്‍ക്ക്‌ അതിന്റെ ഗുണം ലഭിക്കുന്നതുമില്ലെന്നാണു പരാതി. ഫെസ്‌റ്റിവല്‍, മേള തുടങ്ങിയവയില്‍ നിന്നു വാങ്ങുന്നവരാണ്‌ പലപ്പോഴും കബളിപ്പിക്കലിന്‌ ഇരയാകുന്നത്‌.

വേനല്‍ മഴ ലഭിച്ചതോടെ, ഫലവൃക്ഷതൈകള്‍ വച്ചുപ്പിടിപ്പിക്കുന്നതിനും തൈകള്‍ വാങ്ങുന്നതിനും ആവശ്യക്കാര്‍ ഏറെയാണ്‌.
ഒരു വര്‍ഷം കൊണ്ട്‌ കായ്‌ക്കുന്ന തൈകള്‍ക്കാണു ഡിമാന്‍ഡേറെ. ഇതിന്റെ മറവില്‍ ചില നഴ്‌സറികള്‍ ഹോര്‍മോണ്‍ കുത്തിവെച്ച തൈകളാണു വില്‍പന്ന ചെയ്യുന്നത്‌. തൈകള്‍ ബഡ്‌ഡ്‌ ചെയ്‌തതശേഷമാണ്‌ ഹോര്‍മോണ്‍ പ്രയോഗിക്കുന്നത്‌.

ഇത്തരം തൈകള്‍ വാങ്ങി നട്ടാല്‍, കായ്‌ഫലം ഉണ്ടാകുമെങ്കിലും ഗുണമേന്മ ഇല്ലാത്ത ഫലങ്ങളാണ്‌ കൂടുതലും. മാവിന്‍ തൈകളാണ്‌ ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ വാങ്ങുന്നത്‌. 500 രൂപ മുതലാണ്‌ തൈകളുടെ വില ആരംഭിക്കുന്നത്‌. ഉയരത്തിന്‌ അനുസരിച്ചു വിലയിലും വ്യത്യാസമുണ്ടാകും.

കൃഷി വകുപ്പില്‍ നിന്ന്‌ ആവശ്യമായ തൈകളുടെയും നാടന്‍ തൈകളുടെയും ലഭ്യതക്കുറവാണു സ്വകാര്യ നഴ്‌സറികള്‍ക്ക്‌ ഗുണനിലവാരം കുറഞ്ഞ തൈകള്‍ വിപണനം ചെയ്യാന്‍ സഹായിക്കുന്നത്‌. മറ്റ്‌ സ്‌ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന തൈകളാണു നഴ്‌സറിയിലും വില്‍ക്കുന്നത്‌. നഴ്‌സറി ആരംഭിക്കുന്നതിന്‌ പ്രത്യേക മാനദണ്ഡങ്ങള്‍ ഇല്ലാത്തതും കൂണുപോലെ നഴ്‌സറികള്‍ പുതുതായി ഉണ്ടാകുന്നു.

ഏകീകൃത ലൈസന്‍സ്‌ സംവിധാനമില്ലാത്തതും ഗുണനിലവാരമില്ലാത്ത തൈകളുടെ വില്‍പ്പനയ്‌ക്കും കൃഷി വകുപ്പിന്റെ പരിശോധന ഇല്ലാത്തതും സഹായകമാകുന്നു. ഈ സാഹചര്യത്തില്‍ ഗുണ നിലവാരമുള്ള തൈകളാണു വിപണിയില്‍ വില്‍പന നടത്തുന്നതെന്ന്‌ ഉറപ്പ്‌ വരുത്തണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെടുന്നു.