play-sharp-fill
കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ചുറ്റുമുളള തൊടിയിടിഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ചുറ്റുമുളള തൊടിയിടിഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

സ്വന്തം ലേഖകൻ

കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ ചുറ്റുമുളള തൊടിയിടിഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. എഴുകോൺ സ്വദേശി കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറിനെ (47) ആണ് കാണാതായത്.


ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പെരിനാട് വെള്ളിമൺ ഹൈസ്കൂളിനു സമീപമാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യവ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന് ചുറ്റുമുളള തൊടി ഇടിഞ്ഞുവീഴുകയായിരുന്നു. രക്ഷാ പ്രവർത്തനം രാത്രി വൈകിയും തുടർന്നിരുന്നു. കാണാതായ ഗിരീഷ് കുമാറും വെള്ളിമണ്‍ സ്വദേശി ഹരിയും കിണർ വൃത്തിയാക്കുന്നതിന് ഉണ്ടായിരുന്നത്. ​

ഗിരീഷ് കുമാർ കിണറിലിറങ്ങി വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ മണ്ണിടിയുകയായിരുന്നു.

രണ്ടു അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി മണ്ണു മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് മണ്ണു മാന്തി യന്ത്രങ്ങൾ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മണ്ണുനീക്കി രക്ഷാപ്രവർത്തനം നടത്തി. രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല.