play-sharp-fill
“അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണ്… ഒരു പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരും ആയിരിക്കും….;  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ വിമര്‍ശനം

“അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണ്… ഒരു പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരും ആയിരിക്കും….; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ വിമര്‍ശനം

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.


മുന്‍എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസിന്റെ കല്ലറയില്‍ പ്രണാമം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വിധവയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഉമ തോമസ് എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത്, ഉമാ തോമസിനൊപ്പം ചാനല്‍ ക്യാമറകളില്‍ പതിയാനായി ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ സമീപത്തുള്ള കല്ലറകള്‍ക്ക് മുകളില്‍ ചവിട്ടി നടന്നിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയരുന്നത്.

സഹതാപം വോട്ടാക്കി മാറ്റാന്‍ മുന്‍ ജനപ്രതിനിധിയുടെ കല്ലറയില്‍ പ്രണാമം അര്‍പ്പിക്കുന്നതിനിടെ, മറ്റുള്ളവരുടെ കല്ലറകള്‍ക്ക് മുകളില്‍ കയറി ചവിട്ടി മെതിക്കുന്നത് ശെരിയല്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണെന്നും ഒരു പക്ഷേ, കോണ്‍ഗ്രസിന് വോട്ട് ചെയ്തവരാണെന്നും ആളുകള്‍ പറയുന്നു.