play-sharp-fill
പത്തനംതിട്ടയിലെ ട്രഷറി തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ടയിലെ ട്രഷറി തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ട്രഷറിയിലും പെരുനാട്, മല്ലപ്പള്ളി, എരുമേലി സബ് ട്രഷറികളില്‍ നടന്ന തട്ടിപ്പുകളിലെ മുഖ്യപ്രതി കസ്റ്റഡിയില്‍.


പെരുനാട് സബ്ട്രഷറിയിലെ കാഷ്യറായിരുന്ന സി.ടി.ഷഹറീനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. സി.ടി.ഷഹീര്‍ ഉള്‍പ്പെടെ അ‍ഞ്ച് ഉദ്യോ​ഗസ്ഥരെ നേരത്തെ സസ്പെന്‍‍ഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചുപോയ ആളുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. 8.13 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.

കണ്ണൂരിലും തിരുവനന്തപുരത്തുമടക്കം സംസ്ഥാനത്തെ ട്രഷറികളില്‍ നേരത്തെയും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട് . കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ തട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റ് കണ്ണൂര്‍ കൊറ്റാളം സ്വദേശി നിതിന്‍ രാജിനെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. അക്കൗണ്ട് നമ്പറിലെയോ ഐഎഫ്‌എസ്‍സി കോഡിലെയോ പ്രശ്നം കാരണം ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ തിരിച്ച്‌ ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ട്രഷറിയില്‍ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിതിന്‍ രാജ് മാറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2019 മുതല്‍ ട്രഷറിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലന്‍സും അന്വേഷണത്തില്‍ കണ്ടത്തി.