play-sharp-fill
കോട്ടയം പാണ്ഡവം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ  പൊതുയോഗം  നടന്നു

കോട്ടയം പാണ്ഡവം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ പൊതുയോഗം നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: അയ്മനം പാണ്ഡവം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ഈ വർഷത്തെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
വനിതകൾക്കും യുവജനങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഉൾപ്പെടുത്തിയാണ് 2022- ലെ കമ്മറ്റിക്ക് രൂപം നൽകിയത്.


മൈത്രി റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കിടയിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം നടത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന്റെ ആറാംഘട്ടത്തിൽ പാണ്ഡവം എൻട്രൻസിന്റെ അടുത്ത് കോവിഡുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടത്തുകയും, ലോക്ഡൗൺ കാലയളവിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തുവാനും അസോസിയേഷന് കഴിഞ്ഞു.

ആറാട് വഴി കാട് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി. അംഗങ്ങളുടെ വീടുകളിൽ പേരും, ഐഡന്റിഫിക്കേഷൻ നമ്പരും എഴുതിയ പുതിയ ബോർഡ് ഫിറ്റ് ചെയ്തു.
അംഗങ്ങളുടെ കുടുംബങ്ങളിൽ വിവാഹിതരായവർക്ക് സമ്മാനം നൽകി

പാണ്ഡവം എൻട്രൻസിൽ റസിഡൻസ് അസോസിയേഷൻ പുതിയ ബോർഡ് സ്ഥാപിച്ചു
മാങ്ങായി റോഡിലെ പ്രധാന വളവിൽ കോൺവെക്സ് മിറർ സ്ഥാപിക്കുകയും, സ്പീഡ് ലിമിറ്റ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
കുളിക്കടവ് പ്രദേശങ്ങളിലെ സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കുന്ന
തിന് പൊതുവായ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് മാർച്ച് 13 മൈത്രി റസിഡൻസ് അസോസിയേഷൻ ആനിവേഴ്സറി യോഗം നടത്തി.യോഗം അയ്മനം പഞ്ചായത്ത് പ്രസിഡൻറ് സബിതാ പ്രേംജി ഉദ്ഘാടനം ചെയ്തു

10. 2018 മുതൽ 2021 വരെയുള്ള 4 വർഷ കാലയളവിലെ മികച്ച വിജയം കൈ വരിച്ച 14 കുട്ടികൾക്ക് റസിഡൻസ് മെമ്പേഴ്സ് മൊമെന്റോ, എ പ്ലസ് കിട്ടിയവർക്ക് ക്യാഷ് അവാർഡ് എന്നിവ വിതരണം ചെയ്യുവാനും അസോസിയേഷന് സാധിച്ചു