video
play-sharp-fill
കവിത മോഷണവിവാദം; പൊതുപരിപാടികളിൽ നിന്ന് ദീപാ നിശാന്തിനെയും ശ്രീചിത്രനേയും മാറ്റിനിർത്തുന്നു

കവിത മോഷണവിവാദം; പൊതുപരിപാടികളിൽ നിന്ന് ദീപാ നിശാന്തിനെയും ശ്രീചിത്രനേയും മാറ്റിനിർത്തുന്നു

സ്വന്തം ലേഖകൻ

തൃശൂർ: കവിത മോഷണവിവാദത്തെ തുടർന്ന് ദീപ നിശാന്തും ശ്രീചിത്രനും മാപ്പു പറഞ്ഞിട്ടും നേരത്തെ നിശ്ചയിച്ച പല പരിപാടികളിൽ നിന്നും ഇരുവരെയും സംഘാടകർ ഒഴിവാക്കി. കവിതാമോഷണത്തിലൂടെ ഇരുവരുടെയും ധാർമ്മികത നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് സംഘാടകരുടെ നിലപാട്. നവോത്ഥാന സദസ്സുകളിൽ അടുത്തിടെ സ്ഥിരം സാന്നിധ്യമായ ശ്രീചിത്രൻ ശബരിമല യുവതീപ്രവേശന വിഷയത്തിൽ അടുത്തിടെ നടത്തിയ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ഭരണസംഘടനാ സംഗമത്തിലെ മുഖ്യപ്രഭാഷകരിലൊരാൾ ശ്രീചിത്രനായിരുന്നു. എന്നാൽ കവിതാമോഷണം പുറത്തു വന്നതോടെ ശ്രീചിത്രനോട് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചു.

ചൊവ്വാഴ്ച തൃശൂരിൽ സംഘടിപ്പിച്ച ജനാഭിമാന സംഗമത്തിലും ശ്രീചിത്രനെയും ദീപാ നിശാന്തിനെയും ക്ഷണിച്ചിരുന്നു. പരിപാടിയുടെ നോട്ടീസിലും മറ്റുപ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം ഇരുവരുടെ പേരും ഫോട്ടോയും വെച്ച് നോട്ടീസും അടിച്ചു. എന്നാൽ ശ്രീചിത്രനേയും ദീപയേയും പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് സംഘാടകരിലൊരാളായ സാറ ജോസഫ് ചൂണ്ടിക്കാട്ടി. ഇവരുടെ സാന്നിധ്യം മൂലം മറ്റ് പ്രഭാഷകർ ഒഴിവാകുമോയെന്ന ആശങ്കയും സംഘാടകർക്ക് ഉണ്ട്. ഇതോടെ ഈ പരിപാടിയിൽ നിന്നും ഇരുവരെയും ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group