video
play-sharp-fill

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അടക്കമുള്ളവർ അറസ്റ്റിൽ

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അടക്കമുള്ളവർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: നിലയ്ക്കലിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പെരുംപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ കൂട്ടാക്കിയില്ല. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബിജെപി സംഘം നിരോധനാജ്ഞ ലംഘിക്കാനെത്തുമെന്ന വാർത്തകളെത്തുടർന്ന് നിലയ്ക്കലിലും പരിസര പ്രദേശത്തും വൻ പോലീസ് സുരക്ഷയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. എസ്പി മജ്ഞുനാഥ് നേരത്തെ ഇവിടെയെത്തി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. അറസ്റ്റുകൊണ്ടൊന്നും തങ്ങളെ ഭയപ്പെടുത്താനാവില്ലെന്ന് അറസ്റ്റിലായ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group