play-sharp-fill
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നേതാവ് മണിക്കൂറുകൾക്കകം കോൺഗ്രസ് വിട്ട് വീണ്ടും ബിജെപിയിലെത്തി

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നേതാവ് മണിക്കൂറുകൾക്കകം കോൺഗ്രസ് വിട്ട് വീണ്ടും ബിജെപിയിലെത്തി

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ബിജിപി വിട്ട് കോൺഗ്രസിൽ എത്തിയ മുതിർന്ന നേതാവ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും കോൺഗ്രസ് വിട്ട് ബിജെപിയിൽ തിരിച്ചെത്തി. ഗുജറാത്ത് മുൻ സാമൂഹികനീതി വകുപ്പ് മന്ത്രിയും മഹംബ്ദാബാദ് എംഎൽഎയുമായ സുന്ദർ സിംഗ് ചൗഹാനാണ് രണ്ടു ദിവസത്തെ കൂറുമാറ്റത്തിനു ശേഷം സ്വന്തം പാർട്ടിയിൽ തിരിച്ചെത്തിയത്. നാലു പ്രാവശ്യം ഹംബ്ദാബാദിൽ നിന്നും വിജയിച്ച എംഎൽഎയാണ് ചൗഹാൻ. ബിജെപിയുടെ കൃഷി നയത്തിൽ പ്രതിഷേധിച്ചു പാർട്ടി വിടുന്നെന്ന് പ്രഖ്യാപിച്ചായിരുന്നു ചൗഹാൻ കോൺഗ്രസിലേയ്ക്ക് ചേക്കേറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എന്നാൽ ദിവസങ്ങൾക്കകം തന്നെ ചൗഹൻ ബിജെപിയിൽ തിരിച്ചെത്തി. അതേസമയം തെരഞ്ഞെടുപ്പിനു മുമ്പ് ചാക്കിട്ടുപിടുത്തം സജീവമാക്കിയ ഇരുപാർട്ടികളും ഇതോടെ കൂടുതൽ ജാഗ്രതയിലായി. കോൺഗ്രസ് എംഎൽഎ കുംവർജി ബവാലിയ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് 20ന് ജസ്ദാൻ നിയസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതു പോലും കോൺഗ്രസ് രഹസ്യമായി വച്ചിരിക്കുകയാണ്.