
സ്വന്തം ലേഖകൻ
കോട്ടയം: മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി.
ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ സൈബര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറിയിപ്പ്
“ജില്ലയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ ചില സാമൂഹിക വിരുദ്ധര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്”