video
play-sharp-fill
സുരക്ഷ ശക്തമാക്കി എരുമേലി; ഒന്നര കോടിയുടെ ക്യാമറകൾ സ്ഥാപിച്ചു

സുരക്ഷ ശക്തമാക്കി എരുമേലി; ഒന്നര കോടിയുടെ ക്യാമറകൾ സ്ഥാപിച്ചു

സ്വന്തം ലേഖകൻ

എരുമേലി: ശബരിമലയിൽ അയ്യപ്പഭക്തർക്ക് സുരക്ഷ ഒരുക്കാൻ എരുമേലിയിൽ ഒന്നരക്കോടിയുടെ ആധുനിക ക്യാമറകൾ സ്ഥാപിച്ചു. കൊരട്ടിപാലം മുതൽ 36 ക്യാമറകളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്. 360 ഡിഗ്രി തിരിയുന്ന 12 ക്യാമറകൾ, 24 ബുള്ളറ്റ് ക്യാമറകൾ എന്നിവയാണ് എരുമേലിയിൽ സ്ഥാപിച്ചിരിക്കുന്നത്. 300 മീറ്റർ ദൂരത്തേക്ക് സൂം ചെയ്യാൻ സാധിക്കും ഇതിന്. ഓരോ ക്യാമറിയിലേയും ദൃശ്യങ്ങൾ പരിശോധിക്കാൻ എരുമേലി പോലീസ് സ്റ്റേഷനിൽ ആധുനിക കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ പഞ്ചായത്തിന്റെ പതിനഞ്ചോളം ക്യാമറകളും എരുമേലിയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ചതിലൂടെ ശബരിമല വിഷയത്തിൽ പോലീസ് അനുമതി ഇല്ലാതെ നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താൻ സഹായകമാകുമെന്നും അത്തരക്കാർക്കെതിരെ കോടതിയിൽ കൃത്യമായ തെളിവ് നൽകാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.