video
play-sharp-fill
നഗ്നചിത്രം കാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്

നഗ്നചിത്രം കാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്

സ്വന്തം ലേഖകൻ

തൃശ്ശൂർ: സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ തൃശൂര്‍ റൂറല്‍ പൊലീസ് കേസെടുത്തു.

വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെടുത്ത വകുപ്പുകള്‍ പ്രകാരം ഗണ്‍മാന് സ്റ്റേഷനില്‍ നിന്ന് ജാമ്യം കിട്ടില്ല. വെള്ളിക്കുളങ്ങര പൊലീസാണ് പരാതി അന്വേഷിക്കുന്നത്. അതേസമയം, പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്റെ കുടുംബം പ്രതികരിച്ചു.