video
play-sharp-fill

ആന തുമ്പിക്കൈയ്ക്ക് പാപ്പാനെ അടിച്ചുകൊന്നു

ആന തുമ്പിക്കൈയ്ക്ക് പാപ്പാനെ അടിച്ചുകൊന്നു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: ആന തുമ്പിക്കൈയ്ക്ക് പാപ്പാനെ അടിച്ചുകൊന്നു. ഇടഞ്ഞ ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് മരിച്ചത് ഒന്നാംപാപ്പാൻ. പാലക്കാട്, കോങ്ങാട് താഴത്തോളിവീട്ടിൽ രാജേഷ്‌കുമാർ (44) ആണ് മരിച്ചത്. രണ്ടുമണിക്കൂറോളം ആനയുടെ പുറത്തു കുടുങ്ങിയ രണ്ടാംപാപ്പാൻ ആലത്തൂർ സ്വദേശി ശിവദാസൻ ഒടുവിൽ ചാടിരക്ഷപ്പെട്ടു. പൂതൃക്കോവിൽ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പൂതൃക്കോവിൽ പാർത്ഥസാരഥിയാണ് ശനിയാഴ്ച രണ്ടരമണിയോടെ ഇടഞ്ഞത്. ക്ഷേത്രപരിസരത്ത് വച്ചുതന്നെയായിരുന്നു സംഭവം നടന്നത്. മദപ്പാടിലായിരുന്ന ആനയെ കഴിഞ്ഞ ദിവസമാണ് അഴിച്ചത്.

വെള്ളം നൽകാനെത്തിയ രാജേഷ്‌കുമാറിനെ ആന ആദ്യം കൊമ്പുകൊണ്ട് തട്ടി. തുമ്പിക്കൈകൊണ്ട് അടിക്കുകയും ചെയ്തു. തെറിച്ചുവീണ രാജേഷിന്റെ തല ക്ഷേത്രഭിത്തിയിൽ ഇടിച്ചു. സാരമായി പരിക്കേറ്റ രാജേഷിനെ ഉടൻതന്നെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സമയം രണ്ടാംപാപ്പാൻ ശിവദാസൻ ആനയുടെ പുറത്തുണ്ടായിരുന്നു. പുറത്തെ ഒറ്റച്ചങ്ങലമാത്രം പിടിച്ചിരുന്ന ശിവദാസനെ പട്ടയെടുത്ത് അടിക്കാനും ആന ശ്രമിച്ചു. ആനപ്പുറത്ത് കിടന്ന് അടിയിൽനിന്ന് രക്ഷപ്പെട്ട രണ്ടാംപാപ്പാൻ ആനയെ തളച്ചശേഷം ആനയുടെ പിൻഭാഗത്തുകൂടി ചാടിരക്ഷപ്പെടുകയായിരുന്നു. എലിഫന്റ് സ്‌ക്വാഡ് എത്തി കാപ്ച്ചർ ബെൽറ്റ് ഇട്ടാണ് നാലുമണിയോടെ ആനയെ തളച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group