video
play-sharp-fill
മദ്യലഹരിയിൽ മകൻ അമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് തീവച്ചു കൊന്നു; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ

മദ്യലഹരിയിൽ മകൻ അമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് തീവച്ചു കൊന്നു; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: മദ്യലഹരിയിൽ മകൻ രണ്ടാനമ്മയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീവെച്ചു കൊന്നു. വൈറ്റില മേജർ റോഡിൽ നേരേ വീട്ടിൽ മേരി ജോസഫാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 82 വയസുകാരിയായ മേരിയുടെ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചൻ. അറുപതുകാരനായ തങ്കച്ചൻ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ ശേഷം രണ്ടാനമ്മയായ മേരിക്കൊപ്പമായിരുന്നു താമസം.
മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുക തങ്കച്ചന് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ തങ്കച്ചൻ അയൽവീട്ടിൽ അത്താഴം കഴിക്കുകയായിരുന്ന മേരിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നശേഷം ജനലിനോട് ചേർത്ത് കെട്ടിയിട്ട് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു. പിന്നീട് പുറത്തു നിന്ന് വീട് പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് സംഭവസ്ഥലത്ത് നിന്നു തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയു ചെയ്തു.