video
play-sharp-fill
​​സഞ്ചരി​ച്ച ബൈ​ക്കി​ന് ബ​സ്‌ സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് വ​ഴി​യി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി    കെഎ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റെ​യും ആ​ക്ര​മി​ച്ച്‌ ബ​സ് ത​ക​ര്‍​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ല്‍

സ്വന്തം ലേഖകൻ
കാ​ട്ടാ​ക്ക​ട : കെ​എ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റെ​യും ആ​ക്ര​മി​ച്ച്‌ ബ​സ് ത​ക​ര്‍​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ലായി.

​വിള​പ്പി​ല്‍ കാ​വി​ന്‍​പു​റം ച​പ്പാ​ത്ത് മു​ക്ക് ചെ​റു​കി​ല്‍ തു​ണ്ട​വി​ള വീ​ട്ടി​ല്‍ അ​ന​ന്തു (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് പാ​ല​യ്ക്ക​ല്‍ വ​ച്ച്‌ അ​ന​ന്തു​വും കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റ് അ​ഞ്ച് പേ​രും സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് ബ​സ്‌ സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നു പ​റ​ഞ്ഞ് വ​ഴി​യി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് ഭാ​ഗ​ത്ത് നി​ന്നും വി​ള​പ്പി​ല്‍​ശാ​ല പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. സു​രേ​ഷ്കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ഗം​ഗാ​പ്ര​സാ​ദ്, രാ​ജ​ന്‍, വി​ന്‍​സെ​ന്‍റ്, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ ജ​യ​ശ​ങ്ക​ര്‍, ര​തീ​ഷ്കു​മാ​ര്‍, പ്ര​ജു, അ​ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group