പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു;വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ധാനം ചെയ്ത് ലക്ഷങ്ങളാണ് പലരിൽ നിന്നും സ്ഥാപന ഉടമ തട്ടിയെടുത്തത്
സ്വന്തം ലേഖിക
കൊച്ചി :എറണാകുളം പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു. വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ധാനം ചെയ്ത് ലക്ഷങ്ങളാണ് പലരിൽ നിന്നും സ്ഥാപന ഉടമ തട്ടിയെടുത്തത്. തുടർന്ന് ഇയാളെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. പക്ഷേ, സ്ഥാപനം ഇപ്പോൾ വീണ്ടും തുറന്നിരിക്കുകയാണ്.
ഏകദേശം ഒന്നര വർഷങ്ങൾക്ക് മുൻപാണ് വിദേശത്തേക്ക് ഡ്രൈവർ ജോലിയ്ക്കുള്ള വീസ വാഗ്ധാനം ചെയ്ത് 46ലധികം പേരിൽ നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പല ഗഡുക്കളായി വാങ്ങി തട്ടിപ്പ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയെങ്കിലും കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 20ന് പനമ്പള്ളി നഗറിലെ ഈ സ്ഥാപനത്തിൽ പൊലീസ് എത്തുകയും ഉടമയായ നോർത്ത് പറവൂർ സ്വദേശി ഗിരീഷിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം അതേ സ്ഥാപനം തന്നെ ഇപ്പോൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 4 ജോലിക്കാർ ഇവിടെ എത്തി എന്നാണ് വിവരം. ഓഫീസ് തുറന്നു എന്നറിഞ്ഞ പരാതിക്കാർ വിവിധ ഇടങ്ങളിൽ നിന്ന് എത്തി. ഇതോടെ ഓഫീസ് ഇന്നലെ വീണ്ടും അടച്ചു