video
play-sharp-fill
പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി അധ്യാപകർ; 15 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ അപാകതയെന്ന് അധ്യാപകർ

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി അധ്യാപകർ; 15 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ അപാകതയെന്ന് അധ്യാപകർ

സ്വന്തം ലേഖിക

കൊച്ചി :പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി അധ്യാപകർ. 15 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ അപാകതയെന്ന് അധ്യാപകർ . ചോദ്യം 13ന് ഉത്തരമായി നൽകിയത് ഓപ്ഷനുകളിൽ ഉൾപ്പെടാത്ത പേര്. ചോദ്യം 18 ൽ സ്‌കീമിൽ നൽകിയിരിക്കുന്ന ഉത്തരം അപൂർണമാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.

അതേസമയം പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം മൂന്നാം ദിവസവും അധ്യാപകർ ബഹിഷ്ക്കരിച്ചു . കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ എത്തിയില്ല. ഉത്തരസൂചികയിലെ അപാതകൾ പരിഹരിക്കാതെ ക്യാമ്പുകളിൽ എത്തില്ലെന്ന് അധ്യാപകർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പിൽ എത്തിയ ശേഷമാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. അതേസമയം അധ്യാപകർ വിട്ടു നിൽക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ സർക്കുലർ ഇറക്കിയിരുന്നു.

ചുമതലപ്പെട്ട അധ്യാപകർ ഉടൻ ക്യാംപുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.