video
play-sharp-fill

വയനാട്ടിലെ ഹോംസ്റ്റേയില്‍  അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം കര്‍ണാടക സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

വയനാട്ടിലെ ഹോംസ്റ്റേയില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം കര്‍ണാടക സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

Spread the love

സ്വന്തം ലേഖകൻ

അമ്പലവയല്‍: അമ്പലവയലിലെ ഹോംസ്റ്റേയില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

അമ്പലവയലില്‍ രണ്ട് മാസം മുൻപ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം. ഹോം സ്റ്റേയില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കര്‍ണാടകയില്‍ നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന ഹോം സ്റ്റേ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബത്തേരി സ്വദേശി ഷിധിന്‍, പുല്‍പള്ളി സ്വദേശി ജോജോ കുര്യാക്കോസ്, വാകേരി സ്വദേശി വിജയന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.