video
play-sharp-fill

തിരുവനന്തപുരത്ത് അമ്മയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് അമ്മയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ യുവതിയെയും മകളെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

എസ്.എസ്.നിവാസില്‍ ശരണ്യ (22) രണ്ടര വയസുള്ള നക്ഷത്ര യുമാണ് മരിച്ചത് . ബസ് ഡ്രൈവറായ ശരണ്യയുടെ ഭര്‍ത്താവ് സുജിത്തിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സുജിത്ത് മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. ജോലിക്കു പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത് വഴക്കിട്ടശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച വൈകിട്ടു മടങ്ങിയെത്തിയപ്പോഴും വീട് പൂട്ടി കിടക്കുന്നതുകണ്ട് സുജിത് വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കയറിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.