play-sharp-fill
പി സി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യത; ‘വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ പി സി ജോര്‍ജിന്റെ മാതാപിതാക്കള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടതായിരുന്നു’…: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പി സി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യത; ‘വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ പി സി ജോര്‍ജിന്റെ മാതാപിതാക്കള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടതായിരുന്നു’…: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

സ്വന്തം ലേഖകൻ

കൊച്ചി: മുന്‍ എംഎല്‍എ പിസി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.


കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു എന്ന് പിസി ജോ‌ര്‍ജ് പരാമര്‍ശിച്ചിരുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഘ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ യൂത്ത് ലീഗും പരാതി നല്‍കിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

” പി. സി ജോര്‍ജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റില്‍ നില്ക്കുവാന്‍ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബല്‍ ഒരു ലൈസന്‍സാക്കി മാറ്റിയിരിക്കുന്നു ജോര്‍ജ്ജ്.

തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.

‘മുസ്ലിംങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല’ impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്”

എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.”